Posts

Showing posts with the label Australia

ദക്ഷിണായനം- സിഡ്നി

Image
ദക്ഷിണായനം - സിഡ്നി ആസ്ട്രേലിയയുടെ കിഴക്കൻ തീരത്ത്  സ്ഥിതി ചെയ്യുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിൻ്റെ തലസ്ഥാനമാണ് സിഡ്നി. ആസ്ട്രേലിയയുടെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സിഡ്നി അവിടത്തെ ഏറ്റവുമധികം  ജനസംഖ്യയുള്ള നഗരവും കൂടിയാണ്. കിഴക്ക് ശാന്ത സമുദ്രവും പടിഞ്ഞാറ് ബ്ലൂ മൗണ്ടൻ പർവ്വത നിരകളും ഗ്രേറ്റർ സിഡ്നി മേഖലയ്ക്ക് അതിരിടുന്നു. 1770 ഏപ്രിലിലാണ് ലഫ്. തോമസ് കുക്ക് എന്ന ബ്രിട്ടീഷ് നാവികൻ ഇന്നത്തെ സിഡ്നിയുടെ ഭാഗമായ ബോട്ടണി ബേയിൽ എത്തിച്ചേർന്നത്. അവിടത്തെ ആദിവാസി ജനതയുടെ ശക്തമായ എതിർപ്പ് നേരിട്ട് ഒരാഴ്ചയോളം അവിടെ തങ്ങിയതിനു ശേഷം അദ്ദേഹം തിരികെ പോയി. തെക്കൻ ഭൂഖണ്ഡത്തിലെ ( The land down under) വനവിഭവങ്ങളിലും മറ്റു ഭൂവിഭവങ്ങളിലും കണ്ണു നട്ടിരുന്നിരുന്ന യൂറോപ്യൻ നാവിക ശക്തികളുടെ അധിനിവേശത്തിന് തുടക്കമിട്ടത് ആ യാത്രയാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ക്യാപ്റ്റൻ ആർതർ ഫിലിപ്പിൻ്റെ നേതൃത്വത്തിൽ എഴുനൂറോളം ശിക്ഷിക്കപ്പെട്ട കുറ്റവാളികളുമായി എത്തിയ കപ്പൽ സംഘം, 1788 January 26 ന്  പോർട്ട് ജാക്സണിൽ ( Port Jackson ) ൽ ഒരു ബ്രിട്ടീഷ് പീനൽ കോളണി സ്ഥാപിച്ചു. ആ ദിവസമാണ് ഇന്ന് ആസ്ട്രേലിയ ...

ദക്ഷിണായനം - കെയ്ൻസ്

Image
ദക്ഷിണായനം - കെയ്ൻസ് ആസ്ട്രേലിയയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ ക്വീൻസ് ലാൻഡിലെ ഒരു തുറമുഖപട്ടണമാണ് കെയ്ൻസ് ( Cairns). ക്വീൻസ്  ലാൻഡിൻ്റെ വടക്കു കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന Cairns ലേക്ക് സംസ്ഥാന തലസ്ഥാനമായ ബ്രിസ്ബ്രേനിൽ നിന്ന് ആയിരത്തിലധികം കിലോമീറ്റർ ദൂരമുണ്ട്. Hodgekinson നദിയുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്തിയ സ്വർണ്ണ ശേഖരങ്ങളാണ് 1876 ൽ Cairns പട്ടണം സ്ഥാപിതമാവാൻ കാരണം. പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനും സഖ്യകക്ഷികളുമായുള്ള തീവ്രനാവികയുദ്ധത്തിന്( The battle of the coral sea) വേദിയായിരുന്ന ചരിത്രവുമുണ്ട് Cairns ന് . തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവുമുള്ള ഈ പട്ടണം  ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള The Great Barrier reef ,  ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളായ   Kuranda Rainforest എന്നിവിടങ്ങളിലേക്കുള്ള അടുപ്പം കാരണം ആസ്ട്രേലിയയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രബലസ്ഥാനം അലങ്കരിക്കുന്നു. മെൽബണിൽ നിന്ന് 3 മണിക്കൂർ 20 മിനിറ്റാണ് Cairns ലേക്ക് ഫ്ലൈയിംഗ് ടൈം. സന്ധ്യയോടെ ഞങ്ങൾ കെയ്ൻസിൽ എത്തി. ലഗ്ഗേജ് ബൽറ്റിൽ ആദ്യത്തെ ലഗ്ഗേജ് വരാൻ ഏറെ ക...