ദക്ഷിണായനം- സിഡ്നി
ദക്ഷിണായനം - സിഡ്നി ആസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിൻ്റെ തലസ്ഥാനമാണ് സിഡ്നി. ആസ്ട്രേലിയയുടെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സിഡ്നി അവിടത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും കൂടിയാണ്. കിഴക്ക് ശാന്ത സമുദ്രവും പടിഞ്ഞാറ് ബ്ലൂ മൗണ്ടൻ പർവ്വത നിരകളും ഗ്രേറ്റർ സിഡ്നി മേഖലയ്ക്ക് അതിരിടുന്നു. 1770 ഏപ്രിലിലാണ് ലഫ്. തോമസ് കുക്ക് എന്ന ബ്രിട്ടീഷ് നാവികൻ ഇന്നത്തെ സിഡ്നിയുടെ ഭാഗമായ ബോട്ടണി ബേയിൽ എത്തിച്ചേർന്നത്. അവിടത്തെ ആദിവാസി ജനതയുടെ ശക്തമായ എതിർപ്പ് നേരിട്ട് ഒരാഴ്ചയോളം അവിടെ തങ്ങിയതിനു ശേഷം അദ്ദേഹം തിരികെ പോയി. തെക്കൻ ഭൂഖണ്ഡത്തിലെ ( The land down under) വനവിഭവങ്ങളിലും മറ്റു ഭൂവിഭവങ്ങളിലും കണ്ണു നട്ടിരുന്നിരുന്ന യൂറോപ്യൻ നാവിക ശക്തികളുടെ അധിനിവേശത്തിന് തുടക്കമിട്ടത് ആ യാത്രയാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ക്യാപ്റ്റൻ ആർതർ ഫിലിപ്പിൻ്റെ നേതൃത്വത്തിൽ എഴുനൂറോളം ശിക്ഷിക്കപ്പെട്ട കുറ്റവാളികളുമായി എത്തിയ കപ്പൽ സംഘം, 1788 January 26 ന് പോർട്ട് ജാക്സണിൽ ( Port Jackson ) ൽ ഒരു ബ്രിട്ടീഷ് പീനൽ കോളണി സ്ഥാപിച്ചു. ആ ദിവസമാണ് ഇന്ന് ആസ്ട്രേലിയ ...