Posts

ദക്ഷിണായനം - കെയ്ൻസ്

Image
ദക്ഷിണായനം - കെയ്ൻസ് ആസ്ട്രേലിയയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ ക്വീൻസ് ലാൻഡിലെ ഒരു തുറമുഖപട്ടണമാണ് കെയ്ൻസ് ( Cairns). ക്വീൻസ്  ലാൻഡിൻ്റെ വടക്കു കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന Cairns ലേക്ക് സംസ്ഥാന തലസ്ഥാനമായ ബ്രിസ്ബ്രേനിൽ നിന്ന് ആയിരത്തിലധികം കിലോമീറ്റർ ദൂരമുണ്ട്. Hodgekinson നദിയുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്തിയ സ്വർണ്ണ ശേഖരങ്ങളാണ് 1876 ൽ Cairns പട്ടണം സ്ഥാപിതമാവാൻ കാരണം. പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനും സഖ്യകക്ഷികളുമായുള്ള തീവ്രനാവികയുദ്ധത്തിന്( The battle of the coral sea) വേദിയായിരുന്ന ചരിത്രവുമുണ്ട് Cairns ന് . തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവുമുള്ള ഈ പട്ടണം  ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള The Great Barrier reef ,  ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളായ   Kuranda Rainforest എന്നിവിടങ്ങളിലേക്കുള്ള അടുപ്പം കാരണം ആസ്ട്രേലിയയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രബലസ്ഥാനം അലങ്കരിക്കുന്നു. മെൽബണിൽ നിന്ന് 3 മണിക്കൂർ 20 മിനിറ്റാണ് Cairns ലേക്ക് ഫ്ലൈയിംഗ് ടൈം. സന്ധ്യയോടെ ഞങ്ങൾ കെയ്ൻസിൽ എത്തി. ലഗ്ഗേജ് ബൽറ്റിൽ ആദ്യത്തെ ലഗ്ഗേജ് വരാൻ ഏറെ ക...

തെക്കോട്ടിറക്കം- മെൽബൺ

Image
  തെക്കോട്ടിറക്കം- മെൽബൺ കഴിഞ്ഞ വർഷം ഭൂമിയുടെ വടക്കെയറ്റത്തുള്ള രാജ്യങ്ങളിലേക്ക് നടത്തിയ യാത്ര കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചതാണ് അടുത്തതൊരു തെക്കോട്ടിറക്കമാകണമെന്ന് . ആസ്ട്രേലിയയുടെ വിസ പ്രൊസസ്സിങ്ങ് താമസം ടൂർ താറുമാറാക്കുമോ എന്ന ഭയമുണ്ടായിരുന്നു. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പാണ് വിസ കിട്ടിയത്. കുറച്ചു പേർക്ക് വിസ കിട്ടാൻ പിന്നെയും വൈകി. ഒടുവിൽ  നവംബർ 2ന് രാത്രി പാക്ക് ചെയ്ത് കൊച്ചി ഇൻ്റർനാഷണൽ ടെർമിനലിൻ്റെ എട്ടാം നമ്പർ പില്ലറിൻ്റെ അരികിൽ സഹയാത്രികരോട് ചേർന്നു. പതിനഞ്ച് തവണ ആസ്ട്രേലിയയിൽ യാത്രാ സംഘങ്ങളെ നയിച്ചു കൊണ്ടു പോയിട്ടുള്ള സോമൻസ് ലിഷർ ടൂർസിൻ്റെ ടൂർ മാനേജർ ഹരിക്കും വിസ പുതുക്കി കിട്ടാൻ വൈകി. ഒടുവിൽ സോമൻസിൻ്റെ CEO സാക്ഷാൽ സോമൻസാർ തന്നെ ടൂർ മാനേജരുടെ കുപ്പായമണിഞ്ഞ് ഞങ്ങൾക്കൊപ്പം ചേർന്നു. മലേഷ്യ എയർലൈൻസ് വിമാനത്തിൽ നവംബർ 3 ന് പുലർച്ചെ 12 55 AM ന് ഞങ്ങളുടെ സംഘം കോലാലംപൂരിലേക്ക് യാത്ര തിരിച്ചു. ഏഴരയോടെ കോലാലാപുരിൽ എത്തിച്ചേർന്നു.9 55 AM ന് മെൽബണിലേക്കുള്ള വിമാനം കയറി. ഫ്ലൈറ്റ് മാപ്പിൽ നോക്കിയിരുന്നപ്പോൾ ഉപരിതലമാകെ അലയടിക്കുന്ന സമുദ്രത്തിനിടയിൽ അങ്ങിങ്ങായി കി...

ആരോ

Image
ആരോ വി.ആർ. സുധീഷിൻ്റെ കഥയ്ക്ക് രഞ്ജിത് നൽകിയ ദൃശ്യാവിഷ്കാരം ഫേസ്ബുക്കിൽ നിറയെ ആസ്വാദന വിമർശനങ്ങൾ കണ്ടാണ് ന്യൂസിലാൻഡിൽ നിന്നുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തി കിറുങ്ങിയിരിക്കുകയായിരുന്നെങ്കിലും കണ്ടത്. വെറും 21 മിനുറ്റുള്ള ഷോർട്ട് ഫിലിം ഇത്രയേറെ ചർച്ചകൾക്ക് വിഷയമാകേണ്ടിയിരുന്നോ എന്നാണ് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒരു പക്ഷെ സംവിധായകനോടുള്ള വ്യക്തിപരമായ ഇഷ്ടക്കോട് കൊണ്ടാവാം ഇത്രയേറെ വിമർശനങ്ങൾ എന്ന് തോന്നി.  ഹൃദയസ്പർശിയായി എന്നൊന്നും പറയാനില്ലെങ്കിലും ഇരുപത്തൊന്നു മിനുറ്റ് വെറുതേ പോയി എന്നൊന്നും തോന്നിയില്ല. പ്രായത്തിൻ്റെതാവാം . നന്നായി എന്നു തന്നെയാണ് തോന്നിയത്. ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നലിൽ മരണത്തെ അയാളെന്നും പ്രതീക്ഷിച്ചിരുന്നിരിക്കാം. മൃത്യുദേവതയ്ക്ക് അയാളുടെ സൗന്ദര്യബോധത്തിൽ നിന്നൊരു രൂപം നൽകിയിരിക്കാം. ഏകാകിയായ മദ്ധ്യവയസ്കനായ ഒരു എഴുത്തുകാരൻ്റെ ഭ്രമാത്മക സൃഷ്ടിയായി മാത്രം അതിസുന്ദരിയായ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണാം.  എന്തിനും എവിടെയും സാമൂഹിക ഉച്ചനീചത്വ സമവാക്യങ്ങൾ പാലിക്കപ്പടണമെന്നുണ്ടോ? ഒരാളുടെ സൗന്ദര്യ സകൽപങ്ങളിൽ പോലും? വട്ടപ്പൊട്ടും നിറവും പോലും വി...

മേപ്പിൾ മരം

Image
മേപ്പിൾ മരം ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ  നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന  കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും  മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി..... കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, . ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ.  ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക്  മറഞ്ഞ് പോകുന്ന ദിനങ്ങൾ  പോലെ. ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ  ഒളിമങ്ങാതെ  സംരക്ഷിക്കപ്പെട്ടിര...

വിജയദശമിയും ഗാന്ധിജയന്തിയും

Image
"വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ വർണ്ണവിഗ്രഹേ വേദാത്മികേ ! നാണമെന്നിയേ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരൻ വാരിജോത്ഭവമുഖവാരിജവാസേ ബാലേ വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതേ സലക്ഷണം മേന്മേൽ മംഗലശീലേ !" എഴുത്തച്ഛൻ്റെ ഈ പ്രാർത്ഥന തന്നെയാണ് വിജയദശമി ദിനത്തിൽ മനസ്സിൽ തോന്നുന്നതും. തിരമാലകൾ പോലെ വാക്കുകൾ തോന്നിക്കേണേ ഭാരതീദേവി! ഗാന്ധിജയന്തിയും വിജയദശമിയും ചേർന്ന് വന്ന ഈ ദിനത്തിൽ മനസ്സിൽ വരുന്നത് ഭഗവദ്ഗീത എന്ന മഹദ്ഗ്രന്ഥമാണ് . അഹിംസയിൽ ഉറച്ചു വിശ്വസിച്ച മഹാത്മാവും അണുബോംബ് നിർമ്മിച്ച ഓപൺഹീമർ എന്ന ശാസ്ത്രജ്ഞനും ജീവിത സമസ്യകൾക്ക് ആശ്രയം കണ്ടെത്തിയ ആ ഗ്രന്ഥം ലീലാവതിട്ടീച്ചറുടെ വ്യാഖ്യാനത്തിൻ്റെയും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാഷാ ഭഗവദ്ഗീതയുടെയും സഹായത്തോടെ മനസ്സിലാക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാലം. അതുൾക്കൊള്ളാൻ തെളിഞ്ഞ ബുദ്ധി നൽകണേ എന്നും പ്രാർത്ഥനയുണ്ട്.  ഗാന്ധിജയന്തി, വിജയദശമി ആശംസകൾ! പ്രീത രാജ്

തപോമയിയുടെ അച്ഛൻ

Image
തപോമയിയുടെ അച്ഛൻ ഇ. സന്തോഷ് കുമാർ പടർന്നു പന്തലിച്ച് വീടിനെ മൂടിനിൽക്കുന്ന പുരാതനമായ ആൽമരത്തിനടിയിൽ ഉറയ്ക്കാത്തതും സങ്കീർണ്ണവുമായ വേരുകളുള്ള കണ്ടൽ വൃക്ഷങ്ങൾ  പോലെ ഏതാനും മനുഷ്യർ.  നിഗൂഢലിപികളും പദപ്രശ്നങ്ങളും സംഖ്യാപ്രശ്നങ്ങളും എളുപ്പം നിർദ്ധാരണം ചെയ്യാനും പുതിയ നിഗൂഢ ലിപിസഞ്ചയം സൃഷ്ടിക്കാനും കഴിവുള്ള ഗോപാൽ ബറുവ എന്ന ' തപോമയിയുടെ അച്ഛൻ' പക്ഷെ മനസ്സുകളുടെ ഭാഷയുടെ ലിപികൾക്കും അക്കങ്ങൾക്കും മുമ്പിൽ പലപ്പോഴും തോറ്റു പോയിരുന്നു. നിതാന്തമായ തൻ്റെ ദുഃഖത്തിൻ്റെ രഹസ്യം അദ്ദേഹം നിഗൂഢലിപികളിലൂടെ പുറത്തേക്കൊഴുക്കിക്കളയാൻ ശ്രമിക്കുന്നു.  തപസ് സർക്കാർ എന്ന ഡോക്ടർ കളിയാക്കലുകളിലൂടെയും ശകാരത്തിലൂടെയും ഗോപാൽദായെ അയാളുടെ ദുഃഖക്കയത്തിൽ നിന്നും വലിച്ചു കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. സുമന എന്ന തപോമയിയുടെ അമ്മയാവട്ടെ , വാക്കുകൾ കഴിയുന്നത്ര ചുരുക്കി മൗനത്തിൻ്റെ കോട്ട കെട്ടി  ഉള്ളിലെ വിങ്ങൽ ചിത്രങ്ങളിലൂടെ മാത്രം പുറത്തോക്കെൊഴുക്കാൻ ശ്രമിച്ചു.  തപോമയിയാവട്ടെ ഇരുൾ മൂടിയ വീട്ടിൽ ഹൃദയത്തിൻ്റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട് നിഗൂഢ ലിപികളോ ചിത്രങ്ങളോ ഒന്നും മനസ്സിലാക്കാൻ മ...

നിഴൽ

Image
നിഴൽ നിഴലുപോലെ എന്നെ ചൂഴ്ന്ന് നിൽക്കുന്ന നീ ആരാണ്? എൻ്റെ വ്യഥകളുടെ വേവിനെ കുളുർ തെന്നലായി ശമിപ്പിച്ച  നീ തന്നെയല്ലേ പലപ്പോഴും കൊടുങ്കാറ്റായി എന്നെ ചുഴറ്റിയെറിഞ്ഞതും.? വെൺമേഘങ്ങൾക്കിടയിലൂടെ തെന്നിപ്പറക്കാൻ എന്നെ പ്രേരിപ്പിച്ചതും പരിശീലിപ്പിച്ചതും നീയല്ലേ?  എന്നിട്ടും എത്രവുരു നീയെന്നെ എൻ്റെ മനോരഥങ്ങളിൽ നിന്ന് നിഷ്ക്കരുണം വലിച്ചിറക്കി ചുഴറ്റിയെറിഞ്ഞു? നിൻ്റെ ലാളനയേറ്റ് ഗാഢനിദ്രയിലാണ്ടിരുന്ന എന്നെ വിളിച്ചുണർത്തി കുത്തിക്കീറിയതും നീയല്ലേ? എൻ്റെയുള്ളിലെ  അഗാധ ഗർത്തങ്ങളിൽ ഞാൻ പോലുമറിയാതെ അടിഞ്ഞിരുന്ന അഴുക്കുകളെല്ലാം നിർദ്ദാക്ഷിണ്യം വലിച്ചു പുറത്തിട്ട് എന്നെ അപഹസിച്ചതെന്തിനായിരുന്നു? പലപ്പോഴും നീ നന്മകളുടെ , സൗന്ദര്യത്തിൻ്റെ, സ്നേഹത്തിൻ്റെ ഉദാത്തസാന്നിദ്ധ്യമായി.  പക്ഷെ ചിലപ്പോഴൊക്കെ വെളിപ്പെടുന്ന നിൻ്റെ വികലരൂപം പോരായ്മളെ അനാവൃതമാക്കി എന്നിൽ അറപ്പുളവാക്കി. അപ്പോൾ ഞാൻ നിന്നെ ഭീതിയോടെ നോക്കി. ആരാണ് നീ? എൻ്റെ ആത്മാവിൻ്റെ പ്രതിബിംബം? എൻ്റെ അപരവ്യക്തിത്വം? എൻ്റെ മാലാഖ ? ഒന്നു മാത്രമറിയാം. നിന്നിൽ നിന്നെനിക്ക് മോചനമില്ല. മോചനം ഞാനൊട്ടു കാംക്ഷിക്കുന്നുമില്ല. നീയില്...