അസ്തിത്വം
നീ എന്തറിഞ്ഞു, ... എന്റെ ഉള്ളിലെ പ്രകമ്പനങ്ങൾ! അടരുകൾക്കിടയിലെ ... അഗ്നിസ്ഫുലിംഗങ്ങൾ .. വിസ്ഫോടനങ്ങൾ.. എന്റെ ഉണ്മയാർന്ന പെൺഭാവങ്ങൾ .. വിരഹവിഹ്വലതകൾ.. വർണശബളമായ സ്വപ്നങ്ങളുടെ കെട്ടുകാഴ്ചകൾ... ആഘോഷപൂരങ്ങൾ... എന്റെ പാഴ്മരക്കൊമ്പിലെ ... വർണവസന്തം.. നറുമണങ്ങൾ, കളകൂജനങ്ങൾ.. എന്റെ പാഴ്സ്വപ്നങ്ങൾ.. നിറം മങ്ങിയ പുറന്തോടിനുള്ളിൽ ഞാനൊളിപ്പിച്ച എന്റെ മായാലോകം ... പ്രീത രാജ്