ഒതപ്പ്
ഒതപ്പ് സാറാ ജോസഫ് സ്വന്തം താൽപര്യത്തോടെ തന്നെയാണ് ചണ്ണേരെ വർക്കിമാഷുടെ മകൾ മർഗലീത്ത തിരുവസ്ത്രം സ്വീകരിച്ചത്. പക്ഷെ ഉടലിൻ്റെ കാമനകളെ പാടെ തിരസ്കരിച്ചു കൊണ്ട് ആത്മാവിൻ്റെ ആനന്ദം കണ്ടെത്താനാവാതെ അവൾ ഉഴറി. ഒടുവിൽ തിരഞ്ഞെടുപ്പിൻ്റെ രാത്രി മുഴുവൻ വേണോ വേണ്ടയോ എന്ന് പെൻഡുലം പോലെ ആടുന്ന മനസ്സുമായി ഔദ്യോഗിക വസ്ത്രത്തോടെ കഴിച്ചു കൂട്ടി. മഠത്തിലെ ചാപ്പലിൽ ആദ്യത്തെ മണിയടിച്ചപ്പോൾ വസ്ത്രമഴിച്ചു. വസ്ത്രമല്ല, ഒരാളെ നിർവ്വചിക്കുന്നതെന്ന വെളിപാടോടെ പുറത്തു കടന്നു. കായ പഴുക്കയിടുന്ന കുണ്ടിലsച്ച് സഹോദരൻമാരും ഇങ്ങനെ ഒരു മകളില്ലെന്ന് അമ്മയും അസഭ്യ വർഷം കൊണ്ട് നാട്ടുകാരും ശിക്ഷിച്ചപ്പോഴും മർഗലീത്തക്ക് പാപബോധം തെല്ലും ഉണ്ടായിരുന്നില്ല. എങ്കിലും മുന്നോട്ടുള്ള വഴി വ്യക്തമായിരുന്നില്ല. റോയ് ഫ്രാൻസിസ് കരീക്കൻ്റെ സ്ഥിതി അതായിരുന്നില്ല. മർഗലീത്തയോടുള്ള പ്രണയത്താൽ വസ്ത്രമുപേക്ഷിച്ചെങ്കിലും പാപഭാരത്താൽ അയാൾ വലഞ്ഞു. നാടുവിട്ട് ഏതോ പള്ളിയുടെ തണുത്ത ഏകാന്തതയിൽ കുന്തിരിക്കം മണക്കുന്ന നിശ്ശബ്ദതയിൽ അഭയം കണ്ടെത്തി അഥവാ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. ഫാ. അഗസ്റ്റിൻ എന്ന പട്ടിപ്പുണ്യാളൻ്...