Eko
ഒരു അണുബാധ കാരണം ശബ്ദം നഷ്ടപ്പെട്ട് വിശ്രമിക്കുമ്പോഴാണ് Eko കണ്ടത്. അത് നന്നായി. ഈയിടെ കണ്ട വളരെ നല്ല ഒരു സിനിമയാണ് ബാഹുൽ രമേഷിൻ്റെ തിരക്കഥക്ക് ദിൻജിത് അയ്യത്തൻ ദൃശ്യഭാഷ്യം നൽകയ Eko. കഥയും കഥാപാത്രങ്ങളും ഭൂമികയും എല്ലാം കൂടിച്ചേർന്ന് ഗൂഢമായ രഹസ്യം ഇതൾ വിടരുന്ന രീതി വളരെ ഇഷ്ടപ്പെട്ടു.
മനുഷ്യനും നായും തമ്മിലുള്ള ബന്ധത്തിന് എത്രയെത്ര മാനങ്ങളുണ്ട് എന്നും Protection ഉം Restrictions ഉം എങ്ങനെ വേർതിരിച്ചറിയാനാവാത്ത വിധം ഇഴ പിരിഞ്ഞു കിടക്കുന്നു എന്നും ചിന്തിപ്പിക്കുന്നു , Eko.
അഭിനേതാക്കൾ എല്ലാവരും കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചപ്പോൾ പീയൂസായി സന്ദീപ് പ്രദീപ് എന്ന യുവനടനും മോഹൻ പോത്തനായി വിനീതും ഗംഭീരമായി.
പ്രീത രാജ്
Comments
Post a Comment