ഇത് ധനുമാസക്കാലം
ഇത് ധനുമാസക്കാലം
നിറയെ കായ്കളണിഞ്ഞ് പുളിമരങ്ങൾ!
ഇല പൊഴിഞ്ഞ് പച്ചക്കായകൾ തൊങ്ങൽ ചാർത്തിയ പഞ്ഞിമരങ്ങൾ !
നഷ്ടപ്പെടുന്ന ഇലകൾ നോക്കി നെടുവീർപ്പിടുന്ന തേക്കു മരങ്ങൾ!
വഴിയോരങ്ങളിൽ പനംനൊങ്കും കരിക്കും കരിമ്പിൻ ജ്യൂസും വിൽപ്പനക്കാർ!
നിളയിലെ ശുഷ്കമായിത്തുടങ്ങുന്ന നീർച്ചാലിൽ കരുത്താർജ്ജിക്കുന്ന പുൽത്തുരുത്തുകൾ !
ഓടി നടക്കുന്ന കുറുമ്പൻ കാറ്റിനെ വാരിപ്പുണരാൻ നോക്കുന്ന വൃക്ഷ സുന്ദരികൾ!
അവൻ കുതറിയോടുമ്പോൾ അവരുടെ ചേലകളുലയുന്നു. അലങ്കാരങ്ങൾ ഉതിർന്ന് വീഴുന്നു!
കാറ്റിനിത്തിരി ഉന്മേഷക്കുറവുണ്ടെങ്കിലും രാവിനത്ര കുളിരില്ലെങ്കിലും ഇത് ധനുമാസക്കാലം!
പ്രീത രാജ്
Comments
Post a Comment