ലിവിംഗ് വിൽ
ലിവിംഗ് വിൽ His soul sat up. It met me. Those kinds of souls always do - the best ones. The ones who rise up and say "I know who you are and I am ready. Not that I want to go, of course, but I will come." Those souls are always light...." Markus Zusak, The Book Thief മാതൃഭൂമി ദിനപ്പത്രത്തിലെ " ജീവിതാന്ത്യത്തിൽ എന്തിനീ ക്രൂരത" എന്ന ഡോ. എം.ആർ രാജഗോപാൽ എഴുതിയ ലേഖനം വായിച്ചപ്പോൾ The Book Thief ലെ മേൽപറഞ്ഞ ഉദ്ധരണി ഓർത്തു പോയി. മരണം വന്നു വിളിച്ചാൽ അധികം കാത്തു നിർത്താതെ കൂടെ പോകാൻ കഴിയുന്നത് തന്നെയാണ് ഉത്തമം. ഇഷ്ടമുണ്ടായിട്ടല്ല എങ്കിലും വരാതിരിക്കാനാവില്ലല്ലോ എന്ന ഒരു രീതി. മാർക്കസ് സുസാക്കിൻ്റെ ബുക്ക് തീഫിൻ്റെ കഥ പറയുന്ന മരണത്തിൻ്റെ ( Death ആണ് ആ നോവലിൻ്റെ narrator ) അഭിപ്രായത്തിൽ അത്തരം ആത്മാക്കൾക്ക് ഭാരം കുറവായിരിക്കും. പക്ഷെ, ഇക്കാലം അത് അത്യന്തം ദുഷ്കരം. പോകാമെന്ന് ആത്മാവ് വിചാരിച്ചാലും ഓക്സിജൻ സിലിണ്ടറിലും മറ്റു പല ആത്യന്താധുനിക ഉപകരണങ്ങളിലും നിന്നുത്ഭവിക്കുന്ന കുഴലുകളിൽ കുരുങ്ങിക്കിടക്കാനാവും പലർക്കും വിധി. വേണ്ടപ്പെട്ടവർക്കോ മരണത്...