സാന്ത്വനം
വേനലിന്റെയും വ്യാധിയുടെയും വറുതിയിൽ ..
വാനത്തിൻ സാന്ത്വനം പോലെ മഴയും കാറ്റും...
പൊരി വേനലിനൊടുവിൽ വൃഷ്ടിയും ....
വർഷത്തിനൊടുവിൽ വസന്തവും..
അതിനുമപ്പുറം കുളിരും മഞ്ഞും..
വീണ്ടും വേനലും വരുമെന്ന് ...
കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരിക്കുമെന്ന്
ദുഃഖമോ സുഖമോ ഒന്നും ശാശ്വതമല്ലെന്ന് ....
വിണ്ണിന്റെ ഓർമപ്പെടുത്തലാണോ?!!!
പ്രീത രാജ്
Comments
Post a Comment