കർണന്റെ ധർമ്മം
സസ്യാവന്ദനം കഴിഞ്ഞ്, കാത്തു നിന്നിരുന്നവർക്ക് ദാനം നൽകി തിരികെ കൂടാരത്തിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് കർണൻ പാണ്ഡവ മാതാവിനെ കണ്ടത്. യുദ്ധം ആസന്നമായ ഈ വേളയിൽ എന്തേ പാണ്ഡവരുടെ മാതാവ് എതിർപക്ഷത്തെ യോദ്ധാവിനെ കാത്തു നിൽക്കാൻ? ശാന്തി ദൂതുമായി വന്ന ശ്രീകൃഷ്ണൻ പറഞ്ഞത് ശരിയാണെങ്കിൽ തനിക്ക് ജന്മം തന്ന മാതാവാണ് മുന്നിൽ നിൽക്കുന്നത്. പ്രസവിച്ച കുത്തിനെ നിഷ്കരുണം പുഴയിലൊഴുക്കിയവൾ. താൻ ജീവിതത്തിലുടനീളം ഏറ്റുവാങ്ങിയ അപമാന ശരങ്ങൾക്ക് കാരണഭൂതയായവൾ. ഓർമ വച്ചനാൾ മുതൽ ഇടക്കിടെ സ്വപ്നങ്ങളിൽ മാത്രം അറിഞ്ഞ ജനനീസാമീപ്യം. ശുഭ്ര വസ്ത്രധാരിണിയായ അമ്മ. ശിരസ്സു മൂടിയിരുന്ന വസ്ത്രത്തലപ്പിന്റെ ഇടയിലൂടെ പുറത്തു കാണുന്ന നരകയറിത്തുടങ്ങിയ മുടിയിഴകളിലും കണ്ണിൽ അടരാനായി നിൽക്കുന്ന കണ്ണുനീർ തുള്ളിയിലും അസ്തമയ സൂര്യന്റെ മുദുരശ്മികൾ വർണം ചേർത്തു, സാന്ത്വന സ്പർശം പോലെ. മുന്നിൽ നിന്ന് കർണൻ ശിരസു നമിച്ചു കൊണ്ട് പറഞ്ഞു: "രാധേയനായ കർണന്റെ പ്രണാമം.ഭവതിക്കായി എന്താണെനിക്ക് നൽകാൻ കഴിയുക?" ഗദ്ഗഗദ കണ്ഠയായി കുന്തി പറഞ്ഞു: "രാധേയനല്ല മകനേ... കൗന്തേയനാണ് നീ.. പാണ്ഡവരുടെ ജ്യേഷ്ഠൻ. നിനക്കു ജന്മം നൽകിയ മാതാവായ ...