Posts

Showing posts from December, 2020

2021

Image
ഉയിർത്തെഴുന്നേൽപിന്റേതാകട്ടെ 2021 !! വീണ്ടെടുക്കലിന്റേതാകട്ടെ !! നഷ്ടപ്പെട്ട വലുതും ചെറുതുമായ സന്തോഷങ്ങളെല്ലാം തിരിച്ചു വരട്ടെ !! ആലിംഗനത്തിന്റെ ഊഷ്മളതയും കൈകോർക്കലിന്റെ ആനന്ദവും ഒത്തുചേരലുകളുടെ ആഹ്ളാദവും യാത്രകളുടെ മാസ്മരികതയും .. രംഗവേദികളിലെ നൂപുര ധ്വനികളും  ഉത്സവ പറമ്പുകളിലെ ആൾക്കൂട്ടങ്ങളും  മേള ഘോഷങ്ങളും വർണക്കാഴ്ചകളും എല്ലാം എല്ലാം തിരിച്ചു  വരട്ടെ!! പുതുവത്സര പ്രതിജ്ഞ ഒന്നു മാത്രം... ജീവിതമാം ചില്ലു കോപ്പയിലെ മധു  വൃഥാ ബാഷ്പീകരിച്ച് പോകാതെ .. ഒരോ തുള്ളിയും ആസ്വദിക്കുക..  താഴെ വീണുടയാൻ പോകുന്ന മറ്റൊരു പാനപാത്രം സാധ്യമെങ്കിൽ താങ്ങിക്കൊൾക.!  🎶Jhoom le has bol le pyaari agar hai zindagi, saans ke bas ek jhonke ka safar hai zindagi🎶 ശ്വാസത്തിന്റെ ഒരു കുഞ്ഞല മാത്രമല്ലോ ജീവിതം...  പ്രീത രാജ്  

നിള

Image
കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ ജീവിതം  ഇഴയുന്ന കാലത്ത് ആകെ ആശ്വാസം എല്ലാ മാസവും ഷൊർണൂരിലേക്കും കോഴിക്കോട്ടേക്കും അച്ഛനമ്മമാരെ കാണാനുള്ള യാത്രകളാണ്. ചെറുതുരുത്തിയിൽ കേരളകലാമണ്ഡലം എത്തുമ്പോൾ തന്നെ നാടെത്തി എന്ന തോന്നലാണ് . പാലത്തിൽ കയറിയാൽ രണ്ടു പുറവും നോക്കാതെ വയ്യ. പുഴയിൽ വെള്ളമുണ്ടോ എന്ന  പകുതി ആത്മഗതമായ ചോദ്യം ഒരു ശീലമായിക്കഴിഞ്ഞു. നിള വെറുമൊരു നദിയല്ലല്ലോ. കുടിനീരായും സർഗ്ഗധാരയായും തലമുറകളെ അമൃതൂട്ടിയവൾ. വള്ളത്തോളിനും തുഞ്ചത്തെഴുത്തച്ഛനും  കുഞ്ചൻ നമ്പ്യാർക്കും എം.ടി.ക്കും വി.കെ.എന്നിനും  അങ്ങനെ ഒരു പാടൊരുപാട് മഹാരഥന്മാർക്കും ജന്മം  നൽകിയവൾ..  വെള്ളിത്തിരയിലെ എത്രയോ രംഗങ്ങൾക്ക് മാസ്മരിക സൗന്ദര്യ സാമീപ്യം കൊണ്ട് ധന്യതയേകിയവൾ . വീരശൂര പരാക്രമിക ളുടെ ആയോധന മാമാങ്കത്തിന് സാക്ഷ്യം വഹിച്ചവൾ ... രക്തമണിഞ്ഞവൾ....  എത്രയോ പ്രഗത്ഭർക്ക് നിത്യശാന്തിയുടെ കവാടം തുറന്നവൾ ... എത്രയോ ആത്മാക്കൾക്ക്  നിത്യശാന്തി ഏകിയവൾ.. കുട്ടിക്കാലത്തെ വേനലവധിക്കാലങ്ങളിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു, 'പുഴക്ക് പോക്ക്'.  മുതിർന്നവരിൽ ആരെങ്കിലും പുഴയിൽ പോകുന്ന കാര്...