കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത- ആർ.രാജശ്രീ. ഫേസ് ബുക്കിൽ സെൻസേഷനായ ഈ നോവൽ തിരക്കി ഞാൻ കുറച്ചു കാലമായി അലയുന്നു. ലൈബ്രറിയിൽ ഈ ബുക്ക് ആവശ്യപ്പെട്ട് പല തവണ ചെന്നിരുന്നു. നിരാശയായിരുന്നു ഫലം. ഫ്ലാറ്റിലെ സ്ഥലപരിമിതി കാരണം പുസ്തകങ്ങൾ അങ്ങനെ വാങ്ങാറില്ല. ഇ ബുക്സും ലൈബ്രറിയും തന്നെ ശരണം. അങ്ങനെയിരിക്കുമ്പോഴാണ് സമ്മാനങ്ങളിൽ വിശ്വസിക്കാത്ത, പിറന്നാളോ വിവാഹ വാർഷികമോ ഓർക്കുക പോലും ചെയ്യാത്ത ഭർത്താവ് സ്ത്രീദിന സമ്മാനമായി ഈ ബുക്ക് തരുന്നത്. അത്ഭുതം! സന്തോഷം !! പലവിധ തിരക്കുകളിൽ പെട്ടുപോയതിനാൽ കിട്ടിയ ഉടനെ വായന തുടങ്ങാൻ പറ്റിയില്ല. വായിച്ചു കഴിഞ്ഞപ്പോഴാകട്ടെ പെണ്ണുങ്ങൾ മനസ്സിന്ന് 'കീഞ്ഞ്' പോകുന്നുമില്ല. കല്യാണിയുടെയും ദാക്ഷായണിയുടെയും കത അവരുടെ മാത്രം 'കത'യല്ല. ഒരു ദേശത്തിന്റെ മുഴുവൻ കഥയാണ്. ചേയിക്കുട്ടിയുടെ, കോപ്പുകാരന്റെ, കോപ്പുകാരൻറനിയൻ ലക്ഷ്മണന്റെ, ബിജുവിന്റെ, , കൈശുമ്മയുടെ, മരിച്ചു പോയ ബല്ല്യേച്ചിയുടെ, മച്ചിനന്റെ അങ്ങനെ അനേകം പേരുടെ കഥയാണ്. കല്യാണിയുടെ ആലയിലെ പശുക്കളുടെയും വീടിന്റെയും കിണറിന്റെയും ചോന്നമ്മയുടെയും ചോന്നമ്മക്കോട്ടത്തിന്റെയ...