ഘാതകൻ
ഘാതകൻ കെ.ആർ.മീര ആരാച്ചാരിന് ശേഷം കെ.ആർ.മീരയുടെ ശക്തമായ രചനയാണ് ഘാതകൻ . സ്വന്തം ഘാതകനെ കണ്ടെത്താനുള്ള സത്യപ്രിയയുടെ അന്വേഷണ വഴികൾ ഭൂതകാലത്തിന്റെ ചവറ്റുകുട്ടകളിലെ ദുർഗന്ധം വമിപ്പിക്കുന്ന മാലിന്യം ചിതറി വീണ് ദുസ്സഹമാകുന്നു. ആര് എന്തിന് എങ്ങനെ എന്ന ഉദ്വേഗജനകമായ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ മരിക്കാൻ വയ്യ എന്ന നിശ്ചയദാർഢ്യം സത്യപ്രിയയെ ഉള്ളിലെ ഉണങ്ങാ മുറിവുകളിൽ വീണ്ടും വീണ്ടും കുത്തി കീറി നോവിക്കുന്നു. ചില നേരങ്ങളിൽ ഘാതകൻ വിജയിച്ചിരുന്നെങ്കിൽ എന്നു പോലും ചിന്തിച്ചു പോകുന്ന വേദന അവൾ അനുഭവിക്കുന്നു. പക്ഷെ സത്യപ്രിയ സാധരണ സ്ത്രീയല്ലല്ലോ! തീവ്രാനുഭവങ്ങളുടെ തീച്ചൂളകളിൽ പല തവണ ഉരുകി ഉരുകി രൂപാന്തരം വന്നവൾ. സ്വന്തം ഘാതകനെ മുഖാമുഖം കണ്ടവൾ. അയാളുടെ കയ്യിൽ നിന്ന് അച്ഛന് കുത്തു കൊണ്ട കത്തി കിട്ടിയവൾ! ഘാതകൻ വീട്ടിലെ ജനാല മുറിക്കുന്നത് കേട്ടവൾ! പണവും പ്രതാപവും നിറഞ്ഞ ബാല്യത്തിൽ നിന്ന് ദാരിദ്ര്യത്തിന്റെ നിസ്സഹായതയുടെ പടുകുഴിയിൽ വീണവൾ ! പണത്തിന് വേണ്ടി ശരീരം അടിയറ വക്കേണ്ടി വന്നവൾ ! അവയവം വിൽക്കേണ്ടി വന്നവൾ! പ്രണയങ്ങൾ നഷ്ട്ടപ്പെട്ടവൾ. അപമാനിതയായി കൈമുറിച്ച് സ്വയം ഒടുങ്ങാൻ തുനി...