പ്രണയം
കടലോളമുണ്ടെൻ പ്രണയം നിനക്കായ്
പണിപ്പെട്ടൊരു പേടകത്തിലാക്കിയതിനെ
ഹൃദയത്തിന്നാഴങ്ങളിലമുഴ്ത്തി ഞാൻ...
തുറന്നാൽ സുനാമിയായ്, പ്രളയമായ്
ആർത്തലക്കും, നിറഞ്ഞൊഴുകുമെന്നാൽ
സൂത്രമുള്ളൊരു താഴിട്ടു പൂട്ടിയിരിപ്പൂ ഞാൻ ...
ഹൃത്താളത്തിന് ശ്രുതി മീട്ടുമിരമ്പമായ്
ആന്മാവിൻ തരംഗമായ് ജീവരേഖയോടൊപ്പം തുടിച്ചതെൻ ജീവരാഗം ലയസാന്ദ്രമാക്കട്ടെ ഒടുവിൽ നേർരേഖയാവും വരെ ...
പ്രീത രാജ്
Comments
Post a Comment