എന്നാലും ഓണമല്ലേ ....
മഴയിൽ കുളിച്ചു കയറിയ പ്രകൃതി സുന്ദരി വെയിലിൽ തിളങ്ങുന്നത് കാണണമായിരുന്നു....
മഞ്ഞയും വെള്ളയും നിറമുള്ള ഓണത്തുമ്പികൾ പാറി പറക്കുന്നത് കാണണമായിരുന്നു.
പൂക്കളത്തിൽ നിലാവ് പടരുന്നത് കാണണമായിരുന്നു....
എങ്കിലും ....
വെയിലില്ലെങ്കിലും .... നിലാവില്ലെങ്കിലും ...
കാലം തെറ്റിപ്പെയ്യുന്ന മഴയിൽ നനഞ്ഞു കുതിർന്നാലും .... ഓണമല്ലേ?
പൂക്കളവും നാലു വറുത്തതും ശർക്കര ഉപ്പേരിയും പഴനുറുക്കും സദ്യയുമായി
ഉള്ളത് കൊണ്ടോണം കൊള്ളാം ...
ഏവർക്കും ഓണാശംസകൾ !!
Comments
Post a Comment