Posts

Showing posts from January, 2023

ജീവനും ജീവിതവും

Image
പുതു വർഷത്തിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ല.  പ്രഷറും ഷുഗറും കൊളസ്ട്രോളും ഒന്നും പരിശോധിക്കാത്ത, സൂചി കണ്ടാൽ പോലും പേടിയുള്ള അച്ഛന്  ആശുപത്രി സന്ദർശനങ്ങൾ.... പരിശോധനകൾ... ശസ്ത്രക്രിയ.. നീണ്ട ആശുപത്രിവാസം എല്ലാം വേണ്ടി വന്നു.  കായലോരത്തെ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിന്ന് പുറപ്പെടുമ്പോൾ ഇരുൾ പരന്ന് തുടങ്ങിയിരിക്കും. CT റോഡിലൂടെ തനിച്ചൊരു രാത്രി യാത്ര മോഹിച്ചിരുന്നു.  അത് സാധിക്കാൻ അച്ഛന്റെ ആശുപത്രിവാസം വേണ്ടി വന്നു. ജോലി സംബന്ധമായി പകൽ ഈ വഴിയിലൂടെ യഥേഷ്ടം യാത്ര  ചെയ്തിട്ടുണ്ട്.  കായലും ചീനവലകളും പച്ചപ്പും കണ്ട് പാട്ട് കേട്ടുള്ള യാത്രകൾ ഏറെ ആസ്വദിച്ചിട്ടുണ്ട്. മഴ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ഇപ്പോൾ ഇരുൾ മൂടിയ വഴിക്ക് അതിരിടുന്ന റിഫ്ലക്ടറുകളുടെ  വെളിച്ചപ്പൊട്ടുകളും  ഡിവൈഡറിനപ്പുറം എതിർ ദിശയിലേക്ക് ഒഴുകുന്ന വെളിച്ചങ്ങളും രാത്രിയിൽ മായക്കാഴ്ച ഒരുക്കുന്നു. വാരാന്ത്യത്തിൽ മാളിനടുത്തുള്ള ജംഗ്ഷനിലെ തിരക്കൊഴിവാക്കാനാണ് പാലം വഴി സിറ്റിയിലേക്ക് കടക്കാമെന്ന് തീരുമാനിച്ചത്. പക്ഷെ പാലത്തിലേക്ക് കയറുന്നിടത്തെ കുപ്പിക്കഴുത്ത് അതിലും കഷ്ടം....