നിരീശ്വരൻ
നിരീശ്വരൻ വി.ജെ. ജെയിംസ് " ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം. എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ മണ്ണിൽ ഉൽപത്തിയായ കഥകൾ പറയാം.... ............ ഓം നിരീശ്വരായ നമ: ഇങ്ങനെ നിരീശ്വര പ്രാർത്ഥനയിലൂടെ തുടങ്ങുന്ന നോവൽ നിരീശ്വരന്റെ ഉൽപത്തി മുതൽ പുന:സൃഷ്ടി വരെയുള്ള സംഭവങ്ങൾ വിവരിക്കുന്നു. ആഭാസന്മാർ എന്ന് സ്വയം വിളിക്കുന്ന പുരോഗമനവാദികളും അവിശ്വാസികളുമായ മൂന്ന് യുവാക്കൾ (ആന്റണി, ഭാസ്കരൻ, സഹീർ), ദൈവ വിശ്വാസത്തിന്റെ അർത്ഥമില്ലായ്മ സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് ആലും മാവും ചേർന്നു നിൽക്കുന്നതിനാൽ " ആത്മാവ് " എന്നു വിളിക്കുന്ന വൃക്ഷദ്വയത്തിന്റെ ചുവട്ടിൽ ഒരു അമാവാസി ദിവസം ഒരു കല്ല് എടുത്ത് വച്ച് നിരീശ്വര പ്രതിഷ്ഠ നടത്തിയത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ഉപാസിച്ചിരുന്ന ദേവ ക്ഷേത്രത്തിൽ നിന്ന് നിഷ്കാസിതനായ ഈശ്വരൻ എമ്പ്രാന്തിരിയെയാണ് കാർമികനായി ആഭാസന്മാർ കണ്ടെത്തിയത്. ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത ചില പ്രാർത്ഥനകളും നിരീശ്വര സമക്ഷം വച്ചു. ആളുകൾ ആരാധിച്ചു തുടങ്ങുമ്പോൾ കല്ലെടുത്ത് വലിച്ചെറിയാനായിരുന്നു ആഭാസന്മാരുടെ പരിപാടി. പക്ഷെ ഫലിച്ച പ്രാ...