ശിശിരം
കാറ്റിലാടുന്ന മാവിലകൾക്കിടയിൽ ചെറുപൂങ്കുലകൾ .....
നിറങ്ങൾ വാരിയണിഞ്ഞ് വെയിലിൽ തിളങ്ങി ചെമ്പരത്തിയും വാടാമല്ലിയും നാലുമണി പൂക്കളും ചെണ്ടുമല്ലിയും .....
കിളികളുടെ വൃന്ദഗാനം .....
രാവിൽ തെളിഞ്ഞ വാനിൽ തിളങ്ങുന്ന താരകൾ .....
കാറ്റിന്നലകളിലേറിവന്ന് തുറന്ന ജാലകത്തിലൂടെ മെല്ലെ പൊതിയുന്ന ചെറുകുളിരലകൾ .....
വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങുകയായി......
പ്രീത രാജ്
Comments
Post a Comment