ഋതുവേതെന്നറിയാതെ ...
ചോർന്നൊലിക്കുമീയിരുണ്ട
കാർമേഘമേലാപ്പിൻ കീഴെ
വേനലും വർഷവും ശൈത്യവുമിടകലർന്ന് ഋതുവേതെന്നറിയാതെ ...
വിറങ്ങലിച്ചിരിപ്പൂ ഞാൻ...
ഒന്നു മാത്രമറിയാം...
ഒഴുകിപ്പോവുന്നു ജീവിതം ..അടർന്നു പോകുന്നു ദിനരാത്രങ്ങൾ...
തിരിച്ചു പോക്കില്ല ...
തിരികെ കിട്ടില്ല....
മുന്നോട്ടൊഴുകാതെ വയ്യ...
ഞെട്ടറ്റു വീഴാതെ വയ്യ...
ഒന്നും സുസ്ഥിരമല്ല..
സർവ്വം മായയെന്നല്ലോ തത്ത്വജ്ഞാനം..എങ്കിലും ...
മായയേതെന്നറിയാതുഴറുന്നു ഞാൻ ...
കൺമുന്നിൽ കാണുന്നതോ ..
കാണാമറയത്തുള്ളതോ ...
പ്രീത രാജ്
Quite touching
ReplyDeleteThank you
Delete