Posts

Showing posts from April, 2022

പ്രതീക്ഷയുടെയും ഓർമ്മകളുടെയും വിഷു

Image
ഇത്തവണ പല കാരണങ്ങളാൽ കണിയിലൊതുക്കി വിഷു ആഘോഷം. നഗരത്തിലെ വിഷു ആഘോഷവും കണിക്കോപ്പുകൾ സംഘടിപ്പിക്കലും  എളുപ്പമാണ്. എന്റെ കുഞ്ഞ് ഓട്ടുരുളിയിലേക്ക് പാകത്തിനുള്ള നല്ല കുഞ്ഞ് വെള്ളരിക്കയും ഒരു പിടി കൊന്നപ്പൂവും വെറ്റിലയും അടക്കയും എന്നു വേണ്ട എന്തും അനായാസമായി സംഘടിപ്പിക്കാം.  പക്ഷെ എന്തൊക്കെയോ  കുറവുകൾ എപ്പോഴും തോന്നും. കൊന്നപ്പൂവും വെള്ളരിയും ഒക്കെയുണ്ടെങ്കിലും തൊടിയിൽ നിന്ന് പാകം നോക്കിയിടുന്ന ചക്ക കൊണ്ട് ഉണ്ടാക്കുന്ന എരിശ്ശേരിയോ മൊളകൂഷ്യമോ,  മാമ്പഴം കൊണ്ടുള്ള കൂട്ടാനും എല്ലാം  ചേരുമ്പോഴേ അത് വിഷു ആവൂ. വെറും ഗൃഹാതുരത്വമാവാം. പക്ഷെ ഓരോ വിഷുവിലും മനസ്സ് വർഷങ്ങൾക്ക് പുറകിലേക്ക് കുതിക്കും. കുട്ടിക്കാലത്ത് മുത്തശ്ശന്റെ വീട്ടിൽ ചിലവിട്ട വിഷുക്കാലത്തേ ക്ക് . വിഷുവരുന്നത് വെക്കേഷൻ കാലത്തായതു കൊണ്ട് സുഖമാണ്. വലിയ വെക്കേഷൻ മിക്കവാറും ഷൊർണൂരിൽ അമ്മയുടെ വീട്ടിലായിരിക്കും. കളിയും ' പുഴക്ക് പോക്കും ' ബഹളവുമായി ദിവസങ്ങൾ പോകുന്നതറിയില്ല. ചക്കയും മാങ്ങയും പിന്നെ എന്തൊക്കെയോ വലിച്ചുവാരിത്തിന്ന് കളിച്ചു തിമർത്തിരുന്ന കാലം. വീടു മുഴുവൻ ആളുകൾ. മുകളിലേയും താഴത്തെയും തളങ്ങളില...