പുലരി
പാതി തുറന്ന ജാലകത്തിലൂടെ ഇളം തണുപ്പുമായെത്തുന്ന കാറ്റ് ... പുതപ്പിനുള്ളിൽ ഒന്നുകൂടെ ചുരുണ്ട് കൂടാൻ നോക്കവെ ഒരു പൂങ്കുയിലിന്റെ മധുര നാദം.. ഇവൾക്കെന്താ ഇത്ര സന്തോഷമെന്നോർത്ത് എഴുന്നേറ്റ് ബാൽക്കണിയിൽ ... നിറയെ പൂത്ത രണ്ടു മാവുകൾ.. മാമ്പൂവിന്റെ തേൻ കുടിച്ചിട്ടാണോ ഇവളുടെ ശബ്ദത്തിനിത്ര മാധുര്യം!!?. രണ്ടു മൂന്ന് ചെമ്പോത്തുകൾ അവിടവിടെയിരുന്ന് വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ ചർച്ചചെയ്യുന്നു.. നമ്മുടെ ചാനൽ ചർച്ചക്കാരെ പോലെ തന്നെ... ഒരേ കുംകുംകും.... ഗുംഗുംഗും... കടുകിട മാറ്റിപ്പിടിക്കുന്ന പ്രശ്നമില്ല... അടുത്ത മൂന്നു നിലക്കെട്ടിടത്തിന്റെ ഓടു മേഞ്ഞേ മേൽക്കൂരയിൽ രണ്ടു മൈനകൾ..അടുത്ത പറമ്പിലെ തല പോയ ഒരു തെങ്ങിലാണ് അവരുടെ കൂട്. അതിനടുത്ത തെങ്ങിൽ ഒരു മരംകൊത്തി കൊത്തിപ്പരതുന്നു. പ്രാവുകൾ കുറുകുറു കുറുകിക്കൊണ്ട് എല്ലായിടത്തും തത്തി നടക്കുന്നു. രണ്ടു കുഞ്ഞിക്കിളികൾ നീളമുള്ള പുൽക്കൊടിയുമായി ബാൽക്കണിയിലെ പ്രാവിൻ വലയിലേക്ക് പടർന്നു കയറിയ ശംഖു പുഷ്പ വള്ളികൾക്കരികിൽ. അകത്തെവിടെയോ കൂടുകെട്ടാനുള്ള പദ്ധതിയാണ്. എന്റെ അനക്കം കേട്ട് പാവങ്ങൾ പറന്നു പോയി. പ്രാവുകളുമായിട്ടേ ...