ഭാഷ
സ്ഥിരം മരുന്നു വാങ്ങാറുള്ള ഫാർമസിയിൽ കയറിയപ്പോൾ സമയം സന്ധ്യയായി. നിവൃത്തിയുണ്ടെങ്കിൽ ഇവിടെ നിന്നാണ് മരുന്നു വാങ്ങാറ്. രണ്ട് ഫാർമസിസ്റ്റുകളും മിടുക്കികൾ. എത്ര തിരക്കുണ്ടെങ്കിലും അധികം കാത്തു നിൽക്കണ്ട. ചിലയിടങ്ങളിൽ മരുന്നു കാത്തു നിന്ന് കൊതുക് കടിച്ച് വേറെ ചികിത്സ വേണ്ടിവരും. Prescription കൊടുത്ത് നിൽക്കുമ്പോൾ ഒരു അതിഥി തൊഴിലാളി കയറി വന്നു. सर्दी जुकाम , गोली എന്നൊക്കെ പറയുന്നുണ്ട്. ഹിന്ദി അറിയാത്ത ഫാർമസിസ്റ്റും സഹായിയും ഇംഗ്ലീഷും മലയാളവും കലർത്തി കാര്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു. അയാൾ ആംഗ്യ ഭാഷയും ഹിന്ദിയും കലർത്തി ഒരു വിധം പറഞ്ഞൊപ്പിച്ചു. നാലു tablets കൊടുത്ത് ദിവസം രാവിലെയും വൈകീട്ടും ഓരോന്ന് കഴിക്കാൻ പറഞ്ഞു അവർ. കൈയ്യിലുളള 100 രൂപ കൊടുത്ത് നിൽക്കുന്ന പയ്യനോട് change, 24 എന്നൊക്കെ പറഞ്ഞപ്പോൾ പയ്യൻ വിഷണ്ണനായി നിന്നു. അലിവുള്ള ഫാർമസിസ്റ്റ് പൈസ പിന്നെ തന്നാൽ മതി എന്നു പറഞ്ഞു. മനസ്സിലാവാതെയാണോ അഭിമാനിയായത് കൊണ്ടാണോ മരുന്നെടുക്കാതെ പയ്യൻ പുറത്ത് പോയി. അവിടെ നിന്നിരുന്ന കൂട്ടുകാരോട് എന്തൊക്കെയോ പറഞ്ഞു ഒടുവിൽ ധൈര്യം സംഭരിച്ച് തിരിച്ചു വന്നു. " यही है मेरे पास " എന്ന...