കാഴ്ചകൾ

മനസ്സിന്റെ ജാലകങ്ങൾ തുറന്ന് തിരശ്ശീലകൾ നീക്കി ഒതുക്കി വയ്ക്കണം, എങ്കിലേ പൗർണ്ണമി ചന്ദ്രനെ,  താരകളെ
പൂക്കളെ, പൂമ്പാറ്റകളെ കാണാനാവൂ. 
പ്രകാശ രശ്മികൾ ചുവരിലെഴുതുന്ന
ചിത്രങ്ങൾ കാണാനാവൂ...
പൂമണം പേറി വരുന്നൊരിളം തെന്നലിന് തപ്ത ശരീരത്തെ തഴുകാനാവൂ.... 
മഴയ്ക്ക്  വെള്ളത്തുള്ളികൾ തെറിപ്പിച്ച് കുസൃതി കാട്ടാനാവൂ .. 

ഏറെ നാൾ അസ്വസ്ഥമായിരുന്ന മനസ്സ്  ഒട്ടൊന്നടങ്ങിയപ്പോഴാണ് പ്രഭാത സവാരിക്കിടെ ചന്ദ്രബിംബം കണ്ടത്. ഇന്നലെ  പൗർണ്ണമി തിങ്കളെ കണ്ടിരിക്കാം. പക്ഷെ അടഞ്ഞുപോയ മനോജാലകങ്ങൾ തുറക്കാതെങ്ങനെ ഉള്ളിൽ നിലാവ് പരക്കാൻ !

നയനങ്ങൾ അശ്രു പൂർണ്ണങ്ങളെങ്കിലും ജാലകങ്ങൾ തുറന്ന് പുറത്തേക്ക് നോക്കുക. അശ്രുകണങ്ങളിൽ സൂര്യകിരണങ്ങൾ  ഒരു മഴവിൽ വിരിയിച്ചെങ്കിലോ!!


പ്രീത രാജ്

Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര