Posts

Showing posts from May, 2024

മ്ലേച്ഛൻ

Image
മ്ലേച്ഛൻ സച്ചിൻദേവ് നിരന്തരമായ പരിഹാസങ്ങളും ചീത്ത പറച്ചിലും വീട്ടിലുയരുന്ന ആക്രോശങ്ങളും പൊട്ടിത്തെറികളും എല്ലാമെല്ലാം കുഞ്ഞു ഹൃദയങ്ങളിൽ കോറിയിടുന്നത് ആഴമുള്ള മുറിവുകളും ചതവുകളുമാണ്. അത്തരം കുഞ്ഞു മുറിപ്പാടുകളുടെ കഥകളാണ് മ്ലേച്ഛനിലുള്ളത്.  കരുതലിൻ്റെ സ്നേഹ ലേപനം  മുറിവുകളുണക്കുമെന്നും സ്നേഹമസൃണമായ ഇടപെടലുകൾ കുരുന്നുകൾക്ക് പിടിവള്ളിയാവുമെന്നും കൂടി പറഞ്ഞുവയ്ക്കുന്നു, എഴുത്തുകാരൻ.  കുട്ടികളുടെ സംഭാഷണങ്ങളിലൂടെയും മാനസികവ്യാപാരങ്ങളിലൂടെയും സഞ്ചരിക്കുന്നത് കൊണ്ടാവാം നാടൻ തൃശൂർ സംസാര ഭാഷയാണ് മ്ലേച്ഛനിൽ. മ്ലേച്ഛനിലെ ഒമ്പത് ബാലന്മാരും നമുക്ക് ചുറ്റും ഉണ്ട്. മ്ലേച്ഛൻമാർക്ക് ആത്മ പരിശോധനക്ക്  വഴിയൊരുക്കട്ടെ 'മ്ലേച്ഛൻ ' എന്ന്  ആശംസിക്കുന്നു. പ്രീത രാജ്

തീർത്ഥയാത്ര

Image
പഠന കാലത്ത് ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടും തീരെ താത്പര്യമില്ലായിരുന്നു.  'എന്തിനിതൊക്കെ പഠിക്കണം ' എന്നായിരുന്നു അക്കാലത്തെ ചിന്ത. അവയുടെ പ്രാധാന്യം അറിയാൻ ഏറെ കാലമെടുത്തു.  ഇയിടെയായി ഏറ്റവും താത്പര്യം ഈ രണ്ടു വിഷയങ്ങളിലാണ്. മനുഷ്യരാശി നടന്നു നീങ്ങിയ വഴികൾ-ചരിത്രമുറങ്ങുന്ന കോട്ട കൊത്തളങ്ങൾ! നിണമണിഞ്ഞ മൺതരികൾ!  പർവ്വതങ്ങൾ! ഗർത്തങ്ങൾ! സമതലങ്ങൾ! കിണറുകൾ, കുളങ്ങൾ, അരുവികൾ, പുഴകൾ, സമുദ്രങ്ങൾ! ചുറ്റും അലയടിക്കുന്ന മാറ്റങ്ങളുടെ തിരമാലകൾക്കിടയിൽ  പൗരാണികതയുടെ, ആത്മീയതയുടെ ചെറുദ്വീപുകൾ പോലെ ദേവാലയങ്ങൾ! മഹാക്ഷേത്രങ്ങൾ! വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ! എല്ലാം കാണണം, അറിയണം എന്ന വ്യഗ്രതയാണ് ഈയിടെയായി.  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, (ക്ഷേത്രം എന്നല്ല, മടപ്പുര എന്നാണ് പറയേണ്ടത് ) കാണണമെന്ന മോഹമുദിച്ചിട്ട് കുറെ കാലമായിരുന്നു. യാത്ര സാധ്യമായത് ഇപ്പോഴാണ്, കൃത്യമായി പറഞ്ഞാൽ 2024 മെയ് 7ന് . രാവിലെ വന്ദേ ഭാരത് ട്രെയിനിൽ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അച്ഛനും അമ്മയും ചെറിയമ്മമാരും ചെറിയച്ഛൻമാരുമടങ്ങുന്ന തീർത്ഥാടക സംഘം ഷൊർണൂരിൽ നിന്ന് ട്രെയിനിൽ കയറി. പന്ത്രണ്ടരയോടെ ക...

നിത്യ പ്രണയിനി

Image
വറുതിയിൽ നീറിപ്പുകഞ്ഞാലും  ഇട്ടിട്ട് പോയവനെ പഴിക്കാതെ  കാത്തിരിക്കുന്നു, അവൾ- നിത്യ പ്രണയിനിയാം ഭൂമി.. അവൻ, വന്നൊന്നു തൊടുന്ന വേളയിൽ പരിതാപം മറന്നവളുണരുകയായി. അവനോ, ലുബ്ധൻ്റെ ഭിക്ഷ പോലിത്തിരി സ്നേഹം തൂവി പൊയ്ക്കളയുന്നു.  എങ്കിലും തരളിതയാവുന്നവൾ.. വന്നല്ലോ! തൊട്ടല്ലോ! അതു മതി!  പ്രളയമായ് വന്നവൻ പ്രഹരിച്ചാലും മദ്യപന്റെ ഗൃഹിണിയെപ്പോലെ ധീരത നടിച്ച്, ചിതറിപ്പോയതെല്ലാം പെറുക്കിക്കൂട്ടിയെടുത്തുവെച്ച് പിന്നെയുമവനെ കാത്തിരിക്കുന്നു നിത്യ പ്രണയിനിയാമവൾ, ഭൂമി... പ്രീത രാജ്