നിത്യ പ്രണയിനി

വറുതിയിൽ നീറിപ്പുകഞ്ഞാലും 
ഇട്ടിട്ട് പോയവനെ പഴിക്കാതെ 
കാത്തിരിക്കുന്നു, അവൾ-
നിത്യ പ്രണയിനിയാം ഭൂമി..

അവൻ, വന്നൊന്നു തൊടുന്ന വേളയിൽ
പരിതാപം മറന്നവളുണരുകയായി. അവനോ, ലുബ്ധൻ്റെ ഭിക്ഷ പോലിത്തിരി സ്നേഹം തൂവി പൊയ്ക്കളയുന്നു. 
എങ്കിലും തരളിതയാവുന്നവൾ.. വന്നല്ലോ! തൊട്ടല്ലോ! അതു മതി! 

പ്രളയമായ് വന്നവൻ പ്രഹരിച്ചാലും
മദ്യപന്റെ ഗൃഹിണിയെപ്പോലെ
ധീരത നടിച്ച്, ചിതറിപ്പോയതെല്ലാം പെറുക്കിക്കൂട്ടിയെടുത്തുവെച്ച് പിന്നെയുമവനെ കാത്തിരിക്കുന്നു
നിത്യ പ്രണയിനിയാമവൾ, ഭൂമി...

പ്രീത രാജ്

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര