മ്ലേച്ഛൻ


മ്ലേച്ഛൻ
സച്ചിൻദേവ്

നിരന്തരമായ പരിഹാസങ്ങളും ചീത്ത പറച്ചിലും വീട്ടിലുയരുന്ന ആക്രോശങ്ങളും പൊട്ടിത്തെറികളും എല്ലാമെല്ലാം കുഞ്ഞു ഹൃദയങ്ങളിൽ കോറിയിടുന്നത് ആഴമുള്ള മുറിവുകളും ചതവുകളുമാണ്. അത്തരം കുഞ്ഞു മുറിപ്പാടുകളുടെ കഥകളാണ് മ്ലേച്ഛനിലുള്ളത്.  കരുതലിൻ്റെ സ്നേഹ ലേപനം  മുറിവുകളുണക്കുമെന്നും സ്നേഹമസൃണമായ ഇടപെടലുകൾ കുരുന്നുകൾക്ക് പിടിവള്ളിയാവുമെന്നും കൂടി പറഞ്ഞുവയ്ക്കുന്നു, എഴുത്തുകാരൻ. 

കുട്ടികളുടെ സംഭാഷണങ്ങളിലൂടെയും മാനസികവ്യാപാരങ്ങളിലൂടെയും സഞ്ചരിക്കുന്നത് കൊണ്ടാവാം നാടൻ തൃശൂർ സംസാര ഭാഷയാണ് മ്ലേച്ഛനിൽ. മ്ലേച്ഛനിലെ ഒമ്പത് ബാലന്മാരും നമുക്ക് ചുറ്റും ഉണ്ട്. മ്ലേച്ഛൻമാർക്ക് ആത്മ പരിശോധനക്ക്  വഴിയൊരുക്കട്ടെ 'മ്ലേച്ഛൻ ' എന്ന്  ആശംസിക്കുന്നു.


പ്രീത രാജ്

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര