കുറുമ്പിക്കൊമ്പും കുഞ്ഞിക്കിളികളും
രാത്രിമഴയിൽ കുതിർന്നൊരു പുലരിയിലാണ് ഞാൻ സൺഷേഡിന് പുറത്തേക്ക് നീണ്ടു നിൽക്കുന്ന മഞ്ഞക്കോളാമ്പിക്കൊമ്പ് കണ്ടത്. ഇലകൾ മിക്കവാറും കൊഴിഞ്ഞു പോയിരിക്കുന്നു. തുമ്പത്ത് മാത്രം അഞ്ചാറിലകളുണ്ട്.
ആരോഗ്യമില്ലാതെ നീണ്ടു നിൽക്കുന്ന കൊമ്പുകൾ മുറിച്ചു കളഞ്ഞാലേ ചെടി
നന്നാവൂ എന്ന യുട്യൂബ് ആർജ്ജിത
വിജ്ഞാനം പ്രായോഗികമാക്കുന്നത് വൈകീട്ടേക്ക് മാറ്റി വച്ച് മറ്റു പണികളിൽ വ്യാപൃതയായി.
ഇടയിലെപ്പോഴോ നോക്കിയപ്പോൾ സ്ഥിരം സന്ദർശകരായ കുഞ്ഞിക്കിളികൾ ആ കുറുമ്പിക്കൊമ്പിലിരുന്നൂഞ്ഞാലാടുന്നു. കുറെക്കാലമായി ഇവിടെ കൂടുവയ്ക്കാനായി നീളൻ പുൽക്കൊടികളും നാരുകളും കൊണ്ട് വരുന്ന കക്ഷികളാണ്. ഉണങ്ങാനിട്ടിരിക്കുന്ന തുണികളുടെ മേലെയൊക്കെ കൊണ്ടു വച്ച് കൂട് നിർമ്മാണശ്രമങ്ങൾ ദയനീയ പരാജയങ്ങളായെങ്കിലും ഇവരിവിടെ നിന്ന് പോകാത്തത് ഈ ഊത്താലാട്ടത്തിൻ്റെ രസത്തിലാണെന്ന് അപ്പോഴാണ് പിടി കിട്ടിയത്. ചെടി പൂത്തുലഞ്ഞില്ലെങ്കിലും കുറുമ്പിക്കൊമ്പിനെ വെട്ടില്ലെന്ന് തീരുമാനമെടുത്തതും ആ നിമിഷമാണ്.
" വകതിരിവില്ലാത്തവരുടെ കൂടെ കൂട്ടുകൂടി ആടിക്കളിച്ചോ.. ഇലകളെല്ലാം കൊഴിഞ്ഞ് കോലം കെട്ടു. അടക്കവുമൊതുക്കവുമില്ലാത്തവൾ" എന്ന് കോളാമ്പിച്ചെടി അവളെ ശാസിച്ച് കാണുമോ?
അതൊന്നും ശ്രദ്ധിക്കാതെ
വെയിലിൽ തിളങ്ങി അവളങ്ങനെ ആടിക്കളിച്ചു കൊണ്ടിരുന്നു. മഴ വന്നപ്പോൾ അവൾ മാത്രം ഇലക്കൈക്കുടന്നയിൽ മഴയെ പിടിച്ചു, മഴ നനഞ്ഞു നൃത്തം ചെയ്തു.
ബലം പിടിച്ച് പൊക്കത്തിൽ നിൽക്കുന്ന കൊമ്പുകളിൽ ചിലതിനെങ്കിലും അവളോടസൂയ തോന്നിക്കാണില്ലേ?
ഒന്നു കൈ നീട്ടാൻ കൊതിച്ചു കാണില്ലേ? അവളെപ്പോലെയാകാൻ കൊതിക്കുന്ന പുതുനാമ്പുകൾ കാണില്ലേ? ഉണ്ടെന്ന് തലയാട്ടി രണ്ടു കൊച്ചു കൊമ്പുകൾ അവളുടെ വഴിയെ പുറത്തേക്ക് നീളുന്നു.
പ്രീത രാജ്
Preethayude simple sahithya rajana vayichu njanum oru sahithyakari aaya poley,very impressive,kooduthal poratte,perthu ishttamayi chuttuvattom okke ullathine kurichulla rajana,njanum othiri care cheuunna aal aanu nature
ReplyDeleteThank you
DeleteWhat a marvelous,
Deletecompassionate, loving and simple presentation 👏 👌 May this Universal brotherhood uplift Your state of consciousness
Thank you🙏
Delete