മായാമന്ദിരം
മായാമന്ദിരം ( The Palace of Illusions)
ചിത്ര ബാനർജി ദിവാകരുണി
വിവർത്തനം കെ. ടി. രാധാകൃഷ്ണൻ
മയനിർമ്മിതമായ മായാമന്ദിരത്തിൽ ജീവിച്ച വർഷങ്ങളായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം. കൈവിട്ടു പോയ മായാമന്ദിരത്തിൻ്റെ സ്മരണകളും അപമാനഭാരത്തോടൊപ്പം അവൾ ചേർത്തു വച്ചു. പ്രതികാര ദാഹിയായി അവൾ തൻ്റെ ഭർത്താക്കന്മാരെ ഒരു നിമിഷം പോലും പ്രതികാര ചിന്തയിൽ നിന്ന് മാറാനനുവദിച്ചില്ല. ജട പിടിച്ച് വിടർത്തിയിട്ട മുടിയിൽ അവൾ ദിവസസേന പ്രതികാരം വാരി വിതറി.
ഹിമവാൻ്റെ മടിയിൽ മഞ്ഞിൽ പുതഞ്ഞ് ഏകയായി മരണം പുൽകുന്നതിന് മുമ്പ് പ്രതികാരത്തിൻ്റെ അർത്ഥശൂന്യതയും കാമ്പില്യത്തിലെ ഇടുങ്ങിയ വായുസഞ്ചാരമില്ലാത്ത കൊട്ടാരത്തിലെ ബാല്യം മുതൽ തന്നെ ചൂഴ്ന്നു നിന്നിരുന്ന പ്രതികാരത്തിൻ്റെ ഗന്ധമകലുന്നതും അറിഞ്ഞ് ദ്രൗപദി യാത്രയായി.
ചിലയിടങ്ങൾ മുഴച്ചു നിൽക്കുന്നതായനുഭവപ്പെട്ടു. വിവർത്തനം നീതി പുലർത്തിയില്ല എന്നും തോന്നി. എങ്കിലും നല്ല ഒരു വായനാനുഭവം തന്നു മായാമന്ദിരം.
പ്രീത രാജ്
Comments
Post a Comment