മഴയുടെ ദുഃഖം

മഴയുടെ ദുഃഖം

മഴ ഓടിക്കിതച്ചെത്തി..
ഒന്നാം തീയതി തന്നെ...
സ്കൂൾ മൈതാനിയിൽ കുഞ്ഞിക്കുളങ്ങളുണ്ടാക്കാൻ ...
കുഞ്ഞു പാദങ്ങളിലെ പുത്തൻ 
ഷൂസുകളിൽ, ചെരുപ്പുകളിൽ 
ഇത്തിരി ചെളി വെള്ളം തെറിപ്പിക്കാൻ ...
കുഞ്ഞി വർണക്കുടകളുടെ ചന്തം കാണാൻ...
പുത്തനുടുപ്പുകളിലും പുതിയ ബാഗിലും 
തെല്ലു നനവ് പടർത്താൻ...
പക്ഷെ അവരെവിടെ....
ഇടക്കിടെ വന്നെത്തി നോക്കിയപ്പോഴും അവരെ കണ്ടില്ലല്ലോ...
നിരാശയോടെ ദുഃഖത്തോടെ മഴ നിന്നു...
കൈക്കുടന്നയിൽ കുഞ്ഞുമുഖങ്ങളിലേക്ക്  തെറിപ്പിക്കാൻ കരുതിയ വെള്ളം 
ഊർന്നു പോയി...
മഴയുടെ ശാപവും ഇരിക്കട്ടെ ദുഷ്ടനാം കൊറോണക്ക്...
കുഞ്ഞുലോകങ്ങളെ ചുവരുകൾക്കുള്ളിൽ കുരുക്കിയിട്ടവൻ എത്ര ക്രൂരൻ......
പിന്നീട് പെയ്ത മഴയിൽ 
തെല്ലുപ്പു രസമുണ്ടായിരുന്നോ.....

പ്രീത രാജ്

Comments