വ്യഥ
ചിലപ്പോഴെങ്കിലും...
നിരാശയുടെ നിലയില്ലാക്കയത്തിൽ..
കൈകാലിട്ടടിക്കാതെ വയ്യ!
ചിലപ്പോഴെങ്കിലും...
നിസ്സഹായതയുടെ...
ബന്ധനത്തിലകപ്പെടാതെ വയ്യ!
ചിലപ്പോഴെങ്കിലും ...
പുറത്തെ കൂരിരുട്ടിലേക്ക് നോക്കി ...
ഭയപ്പെടാതെ വയ്യ!
ചിലപ്പോഴെങ്കിലും...
ജീവിതത്തിന്റെ നിരർത്ഥകതയോർത്ത് നെടുവീർപ്പിടാതെ വയ്യ!
ചിലപ്പോഴെങ്കിലും...
കണ്ണീരുറവിന്റെ കുത്തൊഴുക്ക്
തടയാനും വയ്യ!
Sometimes you can't help ...
But, be thrown into the depths of despair...
And struggle...
Sometimes you can't help ...
But, be overpowered and chained by helplessness...
Sometimes you can't help...
But, petrified by the surrounding darkness...
Sometimes you can't help...
But, sigh at the meaningless life...
Sometimes you can't stop....
Just can't stop...
The fountain of tears...
But let it flow..flow...and flow..
Preetha Raj
Comments
Post a Comment