രാത്രിമഴയും മുല്ലപ്പൂക്കളും

വഴിവിളക്കിന്റെ മഞ്ഞ പ്രഭയിലേക്ക്
നൂലു പോലെ താഴ്ന്നിറങ്ങി.....
ആദി താളത്തിൽ ......
ഒന്നാം കാലത്തിൽ ......
നീലാംബരി പാടുന്ന രാത്രിമഴ ...
ബാൽക്കണിയിലെ ഇത്തിരിവട്ടത്തിൽ ....  മണമുതുർത്ത് വിരിയുന്ന മുല്ലപ്പൂക്കൾ....
കസേരയിൽ ചാരിയിരിക്കുമ്പോൾ ..
വായിച്ചു തീർന്ന പുസ്തകത്തിന്റെ
വരികൾക്കിടയിൽ അലഞ്ഞുതിരിയുന്ന മനസ്സ്...
മഹാമാരിക്ക് തകർക്കാൻ പറ്റാത്ത
ചെറിയ ചെറിയ സന്തോഷങ്ങൾ..

പ്രീത രാജ്

Comments