കൈരളി

കൈരളി
രാവിന്റെ കുളിരിൽ
സഹ്യന്റെ കൈകളിൽ  ഉറങ്ങി
പ്രഭാത സൂര്യകിരണങ്ങളുടെ
തലോടലിൽ ഉറക്കമുണർന്ന്
കേര വൃക്ഷത്തൊങ്ങലുള്ള പച്ചച്ചേല ചുറ്റി
നീല രത്നമാലകൾ അലസമായ് ധരിച്ച്
മനോഹരിയായ കൈരളി ..

വഞ്ചിപ്പാട്ടിന്റെ ചടുല താളത്തിലും
മോഹിനിയുടെ ലാസ്യലയത്തിലും
കഥകളിയുടെ ശാസ്ത്രീയഗാംഭീര്യത്തിലും
അവൾ മാറി മാറി ചുവടു വക്കുന്നു...

തിരമാലകൾ അവളുടെ
കാലുകളിൽ ഉമ്മവച്ചിക്കിളിയൂട്ടുന്നു...
അസ്തമയ സൂര്യ കിരണങ്ങൾ
അവളെ തഴുകി തുടിപ്പിക്കുന്നു...
കടൽക്കാറ്റിൽ ഉലഞ്ഞ ചേലയുമായി
അവൾ വീണ്ടും സഹ്യന്റെ കരവലയത്തിലമരുന്നു....
അവന്റെ മാറിൽ മുഖം ചേർക്കുന്നു...

ഇരുപത്തിനാലിന്റെ
മുഗ്ദ്ധസൗന്ദര്യമുള്ള കൈരളിക്കിന്ന് അറുപത്തി നാലാം പിറന്നാൾ !! 


 പ്രീത രാജ്





Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര