കാത്തിരിപ്പ്

അവൻ അവളുടെ സൂര്യനായിരുന്നു...

പ്രഭാത രശ്മികൾ ചക്രവാളം തുടുപ്പിക്കുമ്പോൾ .....
പ്രതീക്ഷയാൽ വിരിയാൻ തുടങ്ങുന്ന പൂക്കളെപ്പോലെ .... 
അവൾ അവന്റെ സാമീപ്യത്തിനായി 
വെമ്പൽ കൊണ്ടു....

സൂര്യപ്രഭക്കു നേരെ മുഖം തിരിച്ച്
നിൽക്കുന്ന പുഷ്പങ്ങൾ പോലെ ....
അവൾ അവനെ കാണാൻ മാത്രം
മിഴികൾ തുറന്നു...

സൂര്യപ്രകാശത്താൽ  നിലനിൽക്കുന്ന വൃക്ഷലതാദികൾ പോലെ ..
അവളുടെ നിലനിൽപിനാധാരം അവനായിരുന്നു.... 

ശിഖരങ്ങളിൽ ഘനീഭവിച്ചു നിൽക്കുന്ന 
മഞ്ഞു പോലെ ....
അവളുടെ മനസ്സിലും ....
വിരഹം വിങ്ങലായി ഘനീഭവിച്ചു നിന്നു... 

സൂര്യനെ കാത്തിരിക്കുന്ന
ചെടികളെ പോലെ ....
അവളും കാത്തിരുന്നു...
അവളുടെ സൂര്യനെ ...
മഞ്ഞുതുള്ളിയിൽ സൂര്യരശ്മികൾ 
മഴവില്ലു വിരിയിക്കുന്ന പോലെ..... 
മനസ്സിൽ മാരിവില്ലൊരുക്കുന്നവനെ ....  

മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു ... 
വരും ..... വരാതിരിക്കില്ല..... 

പ്രീത രാജ്




Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര