THE GREAT INDIAN KITCHEN
അടുക്കളയിലേക്കും അടുക്കളപ്പുറത്തേക്കും ഒരു കാമറ തിരിച്ചു വച്ചാൽ കാഴ്ചകൾ അത്ര സുഖമാവില്ല. തീൻ മേശയിലെത്തുന്ന സാധനങ്ങളുടെ അത്ര സുന്ദരമായ കാഴ്ചകളല്ലല്ലോ പണിപ്പുരയിൽ ഉണ്ടാവുക. വീണ്ടും വീണ്ടും അതു കാണുമ്പോൾ മടുപ്പ് തോന്നുന്നെങ്കിൽ എന്നും അത് ചെയ്യേണ്ടി വരുന്നവരുടെ സ്ഥിതിയോ? ഒരു ശരാശരി സ്ത്രീ കറങ്ങുന്നത് അടുക്കളക്ക് ചുറ്റും തന്നെയാണ്. ഭ്രമണപഥത്തിന് വലുപ്പച്ചെറുപ്പങ്ങളുണ്ടാവാം. കുറച്ചു പേർ" escape velocity" നേടി ഭ്രമണപഥം ഭേദിച്ചിരിക്കാം. കുറേയേറെ പേർ ഭ്രമണപഥത്തെ വലുതാക്കി സമർത്ഥരായിരിക്കാം. ഭൂരിപക്ഷം പേരും ഒരേ ഭ്രമണപഥത്തിലൂടെ കറങ്ങി കറങ്ങി പൊലിഞ്ഞു പോകുന്നു. പണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന കാലം ഓർമ്മ വന്നു. ലേഡീസ് കമ്പാർട്ട്മെന്റിൽ പിറ്റേന്നു പാകം ചെയ്യാനുള്ള പച്ചക്കറികൾ അരിഞ്ഞ് പാത്രങ്ങളിലാക്കി ബാഗിൽ വക്കുന്ന കുറേയേറെ സ്ത്രീകളെ കാണാം അവിടെ. ജോലിക്ക് പോയി കാശ് സമ്പാദിച്ചു കൊണ്ടുവന്നാലും അടുക്കളപ്പണി സ്ത്രീകളുടേത് മാത്രമാണ് എന്നും എവിടെയും. അപവാദങ്ങൾ ഉണ്ടായേക്കാം. സിനിമ ഉന്നയിക്കുന്ന പ്രധാന പ്രശ്നം ഇതാണെങ്കിലും അതിനെ മറ്...