ബുധിനി
ബുധിനി സാറാ ജോസഫ് ബുധിനി മെജാൻ- അവൾ ഏതൊരു സാന്താളിനെയും പോലെ ദാമോദർ നദിയെയും മലയേയും കാടിനെയും സ്നേഹിച്ചിരുന്നു. മലദൈവമായ മരാംഗ്ബുറുവിനെയും ആദിതലവനായ ഹാരംബോറയെയും മരങ്ങളിൽ പാർക്കുന്ന മരിച്ചു പോയവരുടെ ആത്മാക്കളായ ബോംഗകളെയും ബഹുമാനിച്ചിരുന്നു. സ്വന്തം ഗോത്രത്തിന്റെ മണ്ണിന്റെ മണമുള്ള കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ടിരിയോ( പുല്ലാങ്കുഴൽ) വായിച്ചും രസിച്ചിരുന്നു. അവളെയാണ് പതിനഞ്ചാം വയസ്സിൽ അവർ ബിത് ലാഹ ( ഊരുവിലക്ക് ) ചെയ്ത് ആട്ടിയോടിച്ചത്. അവൾ അന്യജാതിക്കാരനെ മാലയിട്ടതിന്. അയാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയാലും സാന്താളിന് അയാൾ 'ദികു'വാണ്. മാലയിട്ടാൽ കല്യാണം കഴിച്ചു എന്നാണ് സാന്താൾ വ്യാഖ്യാനം. ഒരു ആദിവാസ ഗോത്രത്തിന്റെ ക്രൂരവും പ്രാകൃതവുമായ ഒരു കീഴ് വഴക്കത്തിന്റെ ഇരയാണ് ബുധിനി എന്നെഴുതിത്തള്ളാനാകില്ല. അവളെ പരമ്പരാഗത വസ്ത്രത്തിൽ വിളിച്ചു വരുത്തി കയ്യിൽ റോസാപ്പൂ മാല നല്കി പ്രധാനമന്ത്രി നെഹ്റുവിന്റെ കഴുത്തിലണിയിപ്പിച്ചത് അവൾ ജോലി ചെയ്തിരുന്ന ഡി വി സി യാണ് . ഊരുവിലക്കിൽ ഗ്രാമത്തിൽ നിന്ന് നിഷ്കാസിതയായ അവളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ് അവർ ചെയ്തത്. ഒരു പക്ഷെ " പന്നിയെ...