Posts

Showing posts from December, 2024

പുതുവത്സരാശംസകൾ 2025

Image
കാലത്തിൻ്റെ മഹാപ്രയാണത്തിൽ ഞാനെൻ്റെ കൊച്ചു തോണി തുഴഞ്ഞ് കൂടെ ഒഴുകി ഇതാ ഒരു നാഴികക്കല്ല് കൂടി പിന്നിടുന്നു. ഇടയിലെവിടെയോ കൈ കുഴഞ്ഞെൻ്റെ തോണി മറിയാം. ഒരു കൊടുക്കാറ്റിൽ ആടിയുലത്തത് മുങ്ങിപ്പോവാം. ഒരു കൊച്ചു സുഷിരത്തിലൂടെ വെള്ളം കയറി ക്രമേണ അടിത്തട്ടിലടിയാം. അപ്പോഴും കാലം നിലക്കാത്ത പ്രയാണം തുടരും. പിന്നിട്ട വഴികളിൽ കൊടിയ വേനലുകൾ തപിപ്പിച്ചപ്പോൾ  വൃക്ഷങ്ങൾ ശീതളഛായ പരത്തി സാന്ത്വനിപ്പിച്ചിരുന്നു. കാറ്റിലുലഞ്ഞപ്പോൾ ആരൊക്കെയോ കൈകൾക്ക് ശക്തിയേകി കൂടെ തുഴഞ്ഞു. മഴ എൻ്റെ ക്ഷീണമകറ്റി. പൂമരങ്ങൾ പുഷ്പവൃഷ്ടി നടത്തി. ആമ്പലുകൾ എൻ്റെ വഴിയിൽ പൂത്താലമേന്തി. എനിക്കായി കിളികൾ പാട്ടുപാടുകയും സന്യാസിക്കൊക്കുകൾ  തപസ്സനുഷ്ഠിക്കുകയും ചെയ്തു. രാവിൻ്റെ ഇരുളിൽ ചന്ദ്രൻ നിലാവ് പരത്തി . ചന്ദ്രനുദിക്കാത്ത രാവുകളിൽ മിന്നാമിനുങ്ങുകൾ വഴി കാട്ടി. നക്ഷത്രങ്ങൾ എനിക്കു കാവലായി വാനിൽ മിന്നിത്തെളിഞ്ഞു.  ഇത്രയൊക്കെത്തന്നെ മതി എനിക്കീ തോണിയിലെൻ്റെ യാത്ര പൂർത്തിയാക്കാൻ. യാത്ര സഫലമാക്കാൻ ! ഏവർക്കും യാത്ര ആസ്വാദ്യകരമാവട്ടെ! പുതുവത്സരാശംസകൾ! പ്രീത രാജ്

ആത്രേയകം

Image
ആത്രേയകം ആർ. രാജശ്രീ പാഞ്ചാല രാജാവായ ദ്രുപദൻ്റെ കടിഞ്ഞൂൽ സന്താനമായിരുന്ന നിരമിത്രൻ  പിതാവിന് അഭിമാനമോ അഭിമതനോ ആയിരുന്നില്ല. പുരുഷൻ എന്തായിരിക്കണമെന്ന് മകൻ്റെ മുമ്പിൽ അവൻ്റെ അമ്മയുടെ മേൽ പ്രതികാരബുദ്ധിയോടെ പ്രയോഗിച്ചു കാണിച്ച വികല പിതൃജന്മമായിരുന്നു ആ പാഞ്ചാല രാജാവ്. പാഞ്ചാലത്തിൽ നിന്ന് ദുഃഖവും ഭയവും അപമാനവും പേറി ഓടിയ നിരമിത്രൻ മരുന്നു മണമുള്ള ആത്രേയകത്തിൽ അഭയം കണ്ടെത്തുന്നു. പാഞ്ചാലത്തിൻ്റെ വൈദ്യശാലയും ആയുധക്കളരിയും ശ്മശാനവുമായ ആത്രേയകം. നിരമിത്രൻ്റെ വീക്ഷണ കോണിലൂടെ മഹാഭാരതത്തിലെ സംഭവങ്ങളെ അപഗ്രഥിക്കുമ്പോൾ ക്ഷത്രിയ രാജനീതിയുടെ ക്രൂരതയും ഹൃദയശൂന്യതയും മറനീക്കി പുറത്തു വരുന്നു. ക്ഷത്രിയ കുടിലതയുടെ ബലിപീഠങ്ങളിൽ ഭീമപുത്രൻ ഘടോൽക്കചനും അർജ്ജുന പുത്രൻ ഇരാവാനും രക്തം ചിന്തുന്നത് കാണുന്നു. ഉന്നത വിഗ്രഹങ്ങൾ കാറ്റു പോയ ബലൂണുകൾ പോലെ ചുരുങ്ങുന്നു. പാർശ്വവത്കൃതരുടെ അതികായ വിഗ്രഹങ്ങൾ ഉയരുന്നു.    വ്യാസ ശിഷ്യനായ ജൈമിനിയുടെ ആഖ്യാനം എന്ന നിലയിലാണ് ആത്രേയകം എഴുതിയിരിക്കുന്നത്.  വ്യാസനും വൈശമ്പായനും വരെ ഉപജാപക്കാരുടെയും കഥാകാലക്ഷേപക്കാരുടെയും ഗണത്തിലേക്ക് മാറ്റി നിർത്തപ്പെ...

ലിവിംഗ് വിൽ

Image
 ലിവിംഗ് വിൽ His soul sat up. It met me. Those kinds of souls always do - the best ones. The ones who rise up and say "I know who you are and I am ready. Not that I want to go, of course, but I will come." Those souls are always light...." Markus Zusak, The Book Thief  മാതൃഭൂമി ദിനപ്പത്രത്തിലെ " ജീവിതാന്ത്യത്തിൽ എന്തിനീ ക്രൂരത"  എന്ന ഡോ. എം.ആർ രാജഗോപാൽ എഴുതിയ ലേഖനം വായിച്ചപ്പോൾ The Book Thief ലെ മേൽപറഞ്ഞ ഉദ്ധരണി ഓർത്തു പോയി. മരണം വന്നു വിളിച്ചാൽ അധികം കാത്തു നിർത്താതെ കൂടെ പോകാൻ കഴിയുന്നത് തന്നെയാണ് ഉത്തമം. ഇഷ്ടമുണ്ടായിട്ടല്ല എങ്കിലും വരാതിരിക്കാനാവില്ലല്ലോ എന്ന ഒരു രീതി.  മാർക്കസ് സുസാക്കിൻ്റെ ബുക്ക് തീഫിൻ്റെ കഥ പറയുന്ന മരണത്തിൻ്റെ ( Death   ആണ് ആ നോവലിൻ്റെ narrator ) അഭിപ്രായത്തിൽ അത്തരം ആത്മാക്കൾക്ക് ഭാരം കുറവായിരിക്കും.  പക്ഷെ, ഇക്കാലം അത് അത്യന്തം ദുഷ്കരം. പോകാമെന്ന് ആത്മാവ് വിചാരിച്ചാലും ഓക്സിജൻ സിലിണ്ടറിലും മറ്റു പല ആത്യന്താധുനിക ഉപകരണങ്ങളിലും നിന്നുത്ഭവിക്കുന്ന കുഴലുകളിൽ കുരുങ്ങിക്കിടക്കാനാവും പലർക്കും വിധി. വേണ്ടപ്പെട്ടവർക്കോ മരണത്...

ചില നാട്ടുകാര്യങ്ങൾ

Image
  ചില നാട്ടുകാര്യങ്ങൾ പല വിധ കാരണങ്ങളാൽ കുറച്ചു കാലമായി നാട്ടിലെത്തിയാൽ ഒന്നിനും നേരം കിട്ടാറില്ല. സ്വസ്ഥമായി ഒരു വാരാന്ത്യം തരായപ്പോൾ ശരിക്കും ആസ്വദിച്ചു. ഉത്സവങ്ങൾക്കൊഴികെ ക്ഷേത്രങ്ങളോട് അകലം പാലിക്കുന്ന രാജ് കോഴിക്കോട് പോയതിനാൽ ക്ഷേത്ര ദർശനങ്ങളായിരുന്നു എൻ്റെ പ്രധാന പദ്ധതി. വള്ളുവനാടൻ പ്രകൃതി ഏറ്റവും ഭക്തിസാന്ദ്രമാവുന്നത് ഡിസംബർ- ജനുവരി മാസങ്ങളിലാണെന്ന് തോന്നിയിട്ടുണ്ട്. വ്രതശുദ്ധിയുടെ നാളുകൾക്ക് അകമ്പടിയായി കുളിരും കാറ്റും മാമ്പൂവിൻ്റെ മണവും. വൃശ്ചികക്കാറ്റത്ര സജീവമായിട്ടില്ല ഇക്കുറി.  ശനിയാഴ്ച രാവിലെ ശിവക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സതിച്ചെറിയമ്മയുടെ വീടിൻ്റെ ചെറിയ ഗേറ്റ് കടന്നാൽ ഇരുൾ വീണു കിടക്കുന്ന ഇടവഴിയിലേക്ക് കയറാം. ഇടവഴിയുടെ കുറച്ചു ഭാഗം ഈയിടെ നിരപ്പാക്കി വീതി കൂട്ടിയിട്ടുണ്ട്. കുറച്ചു ഭാഗം ഇപ്പോഴും പഴയ പോലെ തന്നെയുണ്ട്. പണി പകുതിയായപ്പോൾ നഗരസഭയുടെ പണം തീർന്നത്രെ. 'കയ്യിലൊരു വടി എടുത്തോ നായ്ക്കൂട്ടങ്ങളുണ്ടാവും' എന്നച്ഛൻ പറഞ്ഞിരുന്നു. അപ്പോൾ അതൊക്കെ നിസ്സാരമായി തള്ളിയെങ്കിലും നായ്ക്കളുണ്ടോ, കല്ലിനടിയിൽ പാമ്പുണ്ടോ എന്നൊക്കെ നോക്കിയാണ് നടന്നത്. ഈയിടെയായി മ...