Prayer / പ്രാർത്ഥന

അശാന്തിയുടെ നാളുകൾ ....
അലങ്കോലമായ മനസ്സ് ..
ചിന്തകളുടെ പടുകൂറ്റൻ തിരമാലകൾ
ബോധതീരങ്ങളിൽ ആർത്തലക്കുന്നു...
സുനാമിത്തിരകളായി ബോധതലങ്ങളെ
കവർന്നെടുക്കുന്നു....

തകർന്നടിഞ്ഞ തീരത്ത്  
മരവിച്ചു നിൽക്കവെ..
സാന്ത്വനത്തിൻ ദിവ്യസ്പർശത്തിനായ്...
ആശ്രയത്തിൻ കൈത്താങ്ങിനായ് ...
നിറമിഴികളോടെ കൈകൂപ്പുന്നു....
മനസ്സ് പ്രാർത്ഥനാനിരതമാവുന്നു...
മാർഗദർശിയായ ദീപം തെളിയാൻ..

പഞ്ചാരമണലിൽ അലസമായ് കിടന്ന്
തിരകളുയർത്തും  താളനിബദ്ധസംഗീതം 
കേൾക്കാൻ..
മേഘജാലങ്ങൾതൻ നൃത്തച്ചുവടുകൾ 
ആസ്വദിക്കാൻ ..
മിന്നിത്തെളിയും നക്ഷത്രജാലങ്ങൾ കാണാൻ ...
ശാന്തിയുടെ നാളുകൾ വീണ്ടെടുക്കാൻ ..




Disturbed mind..
Huge waves of thoughts break on the shores of awareness...
Sometimes they take the form of gigantic tsunami waves..
Consuming the whole space of  consciousness..
And when they recede finally, you stay helpless on the shore..
Dumb and numb on the face of devastation..
Hoping for calmness..
Calmness of the rhythmic waves..
Melody of their soft breaking sound on the shores..
To lay awake on the clear sands of awareness..
To watch the cosmic dance of cloud formations..
To gaze at the twinkling stars in the night sky..
But, you don't know what to do..
There you stand holding onto the only available stick of support..
You  raise your hands in a prayer..
To the one who knows all the answers..
For the divine interference and guidance..

Preetha Raj





Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര