വചനം
വചനം
വചനം കൂരമ്പുകളാക്കാം...
വെറുപ്പിന്റെ കാളകൂടവിഷം നിറച്ച് ....
ചുട്ടു ചാമ്പലാക്കാം...
പരിഹാസലിപ്തമാക്കി ......
ആത്മാഭിമാനത്തെ നുള്ളിക്കളയാം...
ആക്ഷേപമുള്ളുകൾ നിറച്ച് ..
മെല്ലെ കാർന്നുതിന്നുന്ന നോവ് പടർത്താം..
അല്ലെങ്കിൽ .....
സ്നേഹത്തിന്റെ പൂനിലാവ് പടർത്താം....
കരുണയുടെ തൂവൽസ്പർശമാക്കാം..
സാന്ത്വനത്തിന്റെ ആശ്ലേഷമാക്കാം...
പ്രണയം നിറച്ച് പൂവമ്പാക്കാം....
ഈണങ്ങൾ ചേർത്ത് ആനന്ദമുളവാക്കാം...
വചനം മൃദുവാകട്ടെ...
വേദനാസംഹാരി ലേപനമാവട്ടെ...
വചനം അമൃതാകട്ടെ ...
ഉയിർത്തെഴുന്നേൽപിന് ഊർജ്ജമാവട്ടെ...
വചനം ശക്തമാകട്ടെ...
അതിജീവനത്തിന് കൈത്താങ്ങാവട്ടെ...
പ്രീത രാജ്
Comments
Post a Comment