കണ്ണൻ

എന്റെ കണ്ണാ....
കളിക്കൂട്ടുകാരനായി 
നിന്നെ  ആഗ്രഹിക്കാത്ത ...
ബാല്യങ്ങളുണ്ടോ? 

പ്രണയിയായി നിന്നെ മോഹിക്കാത്ത.. 
കന്യകമാരുണ്ടാവുമോ? 
നിന്റെ ഉറ്റ തോഴനാവാൻ  ...
കാംക്ഷിക്കാത്തവരുണ്ടാവുമോ?

നിന്റെ കുട്ടിക്കുറുമ്പിൽ.. 
അലിയുന്ന വെണ്ണയാവാത്ത ...
മാതൃ മാനസങ്ങളുണ്ടോ? 

ഉരുകുന്ന ഹൃദയവും ...
തുളുമ്പിത്തൂവുന്ന മിഴികളുമായി ...
നിന്റെ മുന്നിൽ കൈകൂപ്പിയാൽ.....
തീരാത്ത ദു:ഖങ്ങളുണ്ടോ? 

നിന്റെ മയിൽപ്പീലിയും വേണുനാദവും ...
ആനന്ദം നിറക്കാത്ത മാനസങ്ങളുണ്ടോ?

എന്നും മനസ്സിൽ നിറയട്ടെ ...
സുന്ദര ശ്യാമ വർണവും ...
പീലിയുടെ സുഖദ സ്പർശവും.. 
മധുര വേണുനാദവും ...

Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര