നര


നരച്ച കാഴ്ചകളാണെങ്ങും..
മഴയും പൂക്കളും കിളികളും
എന്തേ ചാരനിറമാർന്നു കാണ്മാൻ ?
തളർന്നു മങ്ങിയ മിഴികളാൽ നോക്കുന്നതിനാലാണോ?

നിറങ്ങൾ വാരിവിതറിയിരുന്ന
തലയിലെ ചാരക്കോശങ്ങൾക്കും
കാണിക്കാൻ നരച്ച കാഴ്ചകൾ മാത്രം.. ചിന്തകളിലും നരബാധിച്ചുവോ?

രോഗശയ്യ തൻ നിറം കെട്ട 
പുതപ്പിനുള്ളിൽ നിരാശ തൻ
പടു ഗർത്തത്തിലേക്കുള്ള
പ്രയാണമാണോ?

ക്ഷണനേരം കണ്ണടക്കട്ടെ ...
വിസ്മൃതി തൻ ഇരുളിൽ ഒളിക്കട്ടെ...
ക്ഷീണമകറ്റട്ടെ .. 
നിദ്രയെ പുൽകട്ടെ...

പ്രീത രാജ്

Comments