Posts

Showing posts from March, 2022

Happiness

Image
Happiness is not always about success.. Sometimes losing is happiness... Letting someone win over you is happiness... Letting go is happiness... Moving on after losing is happiness... Happiness is not always about laughter... A muffled sob while watching a movie, Or tears rolling down while reading.. Or a knot in the throat while listening to a song. Can sometimes bring happiness... Happiness is not always about action... Sometimes happiness is... Just floating there in the stream of life, Completely submitting to winds and tides... Blissfully unaware of direction or destination.. Preetha Raj സന്തോഷം എപ്പോഴും വിജയിക്കുന്നതിലല്ല. ചിലപ്പോഴൊക്കെ തോറ്റു കൊടുക്കുന്നതാണ്,.. തോൽപ്പിച്ചവന്റെ ആഹ്ളാദമാണ് സന്തോഷം.... ചിലപ്പോൾ വിട്ടുകൊടുക്കുന്നതാണ് സന്തോഷം... വീണിടത്തു നിന്ന് മെല്ലെ നടന്നു തുടങ്ങുന്നതാണ് സന്തോഷം... എപ്പോഴും ചിരിയല്ല സന്തോഷം ... ഒരു സിനിമ കണ്ട് കണ്ണുനീർ തൂകുന്നത് വായനക്കിടയിൽ വിതുമ്പലടക്കുന്നത് ഒരു പാട്ട് കേട്ട് ഗദ്ഗദകണ്ഠയാവുന്നത്... ചിലപ്പോഴൊക്കെ സന്തോഷമാണ്.. എപ്പോഴും ...

കോവിഡ് എന്ന ' മീശ '

Image
കോവിഡ് എങ്ങനെയൊക്കെ ഒരാളെ ബാധിക്കും? എണ്ണമില്ലാത്തത്ര വാർത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇത് ചർച്ച ചെയ്യുന്നുണ്ട്, , ശാസ്ത്രീയമായും ഭാവനാപരമായും. പുതിയ പകർച്ചവ്യാധിയായതിനാൽ ഭാവനക്ക് ഏറെ സാധ്യതയുണ്ട് താനും.  അടച്ചിരിപ്പിന്റെ കാലത്ത് കോവിഡ് ഭൂമിയിൽ കൊണ്ടു വന്ന പല നല്ല മാറ്റങ്ങളും നമ്മൾ ചർച്ച ചെയ്തു. അന്തരീക്ഷ മലിനീകരണം കുറച്ചു, വന്യജീവികൾക്ക് സന്തോഷമായി, മനുഷ്യജീവികൾ സ്വയം വിലയിരുത്തിത്തുടങ്ങി, അങ്ങനെ അങ്ങനെ ഭാവനകളും മോഹങ്ങളും പ്രതീക്ഷകളും ലോകമാകമാനം പറന്നു നടന്നു.  പിന്നെ പിന്നെ എല്ലാ വൈകൃതങ്ങളും പുറത്തു വന്നു തുടങ്ങി. ഭൂമിയുടെയും മനസ്സുകളുടെയും. കലാലയങ്ങളിൽ ചോര ഒഴുകുന്നു, എങ്ങും ലഹരി പടരുന്നു, ദ്രാവകമായും പൊടിയായും സ്റ്റാമ്പായും അങ്ങനെ പലവിധ രൂപഭേദങ്ങളിൽ, പിഞ്ചു ജീവനുകൾ ശ്വാസം മുട്ടി നിശ്ശബ്ദമാവുന്നു, പിച്ചിച്ചീന്തപ്പെടുന്നു, തകർക്കപ്പെടുന്നു, കശക്കിയെറിയപ്പെടുന്നു.  പാർപ്പിടങ്ങളിൽ മിസൈലുകൾ പതിക്കുന്നു, അങ്കക്കലി പൂണ്ട് ആളുകൾ അന്യോന്യം കൊല്ലുന്നു.  കോവിഡിന് വാലും ചുരുട്ടി ഓടാതെ വയ്യ. ഇവിടെ ഇനി അതെന്തു ചെയ്യാൻ.! എന്തു നാശം വിതയ്ക്കാൻ?എന്തു പാഠം പഠിപ്പ...