സന്തോഷത്തിൻ്റെ നാട്ടിൽ
സന്തോഷത്തിന്റെ നാട്ടിൽ ഫിൻലൻഡിൻ്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ എത്തിയപ്പോൾ ഇരുട്ടിത്തുടങ്ങിയരുന്നു. അതുകൊണ്ടുതന്നെ സന്തോഷ സൂചികയിൽ മുൻപിൽ നിൽക്കുന്ന ഫിൻലൻഡിലെ സന്തോഷം തുളുമ്പുന്ന മുഖങ്ങളൊന്നും അന്ന് ശരിക്ക് കാണാൻ കഴിഞ്ഞില്ല. ഭക്ഷണം പറഞ്ഞിരിക്കുന്ന റെസ്റ്റോറൻ്റിൽ എത്തിയപ്പോൾ വൈകിയിരുന്നു. ഒരു സ്ത്രീയും ഒരു പയ്യനുമായിരുന്നു സ്റ്റാഫായി അവിടെ ഉണ്ടായിരുന്നത്. ടൂറിസ്റ്റുകൾ ആയതു കൊണ്ടും നേരത്തെ പറഞ്ഞതു കൊണ്ടും മാത്രമാണ് ജോലി സമയം കഴിഞ്ഞുള്ള ഈ ത്യാഗം ചെയ്യുന്നതത്രെ. സൂപ്പ് കഴിഞ്ഞ് മെയിൻ കോഴ്സിലേക്കെത്തേണ്ട താമസം പയ്യൻ വന്ന് സൂപ്പ് പോട്ട് എടുത്തു മാറ്റട്ടേ എന്ന് ചോദിച്ച് എടുത്തു കൊണ്ട് പോയി. അടുത്ത നിമിഷം ഒരു ബാക്ക്പാക്കും തൂക്കി അവനിറങ്ങിപ്പോയി. സന്തോഷം വരുന്ന ഒരു വഴി പിടി കിട്ടി; ഉപഭോക്താവല്ല അവനവൻ തന്നെ രാജാവ്. ഭക്ഷണം കഴിഞ്ഞാൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലേറ്റുകളും കത്തിയും മുള്ളുമൊക്കെ പ്രത്യേകം സ്ഥലത്ത് ഉപഭോക്താവ് തന്നെ കൊണ്ടു വയ്ക്കണം. ഗ്രൂപ്പിലെ ചിലർക്ക് അതത്ര പിടിച്ചില്ല. ചില മുറുമുറുപ്പുകൾ അവിടവിടെ കേട്ടു. നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഓരോരുത്തരും അവനവൻ്റെ പ...