കലാച്ചി
കലാച്ചി കെ.ആർ. മീര ഡി.സി.ബുക്സ് കൊച്ചുമോൾ കുഞ്ഞിപ്പാപ്പുവിന് fairy tales വായിച്ചു കൊടുത്തിരുന്നപ്പോൾ തന്നെയാണ് ' കലാച്ചി ' വായന തുടങ്ങിയത്. ആ വായന എല്ലാ യക്ഷിക്കഥകൾക്കുള്ളിലും മറ്റൊരു പൊരുൾ തേടാൻ പ്രേരിപ്പിച്ചു. Sleep as a political metaphor in fairy tales എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനിടയിൽ കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഉറക്കരോഗ ബാധിത പ്രദേശത്തെത്തി ജയിലിലായ കാമുകനെ അന്വേഷിച്ച് ഡോ. ഫിദ നടത്തുന്ന യാത്ര ഒരു യക്ഷിക്കഥ പോലെ അവിശ്വസനീയം. കസാഖ്സ്ഥാനിലെ പുൽമേടുകളും തടാകങ്ങളും പാറക്കെട്ടുകളും ബിർച്ച്, പോപ്ളാർ തുടങ്ങിയ മരങ്ങളും ആ കഥക്ക് മനോഹരമായ ഭൂമികയൊരുക്കുന്നു. ഇലകൾ പൊഴിച്ചും മഞ്ഞു പെയ്യിച്ചും കാറ്റായും ഇളവെയിലായും മഴയായും പ്രകൃതി അതിൽ പങ്കു ചേരുന്നു. പോസിഡോൺ എന്ന കുതിരയും കുഞ്ഞി എന്ന കുട്ടിച്ചെന്നായയും അക്കു എന്ന വേട്ടപ്പരുന്തും മറ്റു കഥാപാത്രങ്ങൾക്കൊപ്പം പ്രധാന വേഷങ്ങൾ കയ്യാളുന്നു. കാറ്റിൽ ഓളങ്ങൾ തീർത്ത് നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന സ്റ്റെപ്പിയും ടെൻ്റിനുള്ളിൽ ചാരിയിരുന്ന് പുഞ്ചിരി പൊഴിക്കുന്ന അസ്ഥികൂടവും മാന്ത്രികതയുടെ കടും നിറങ്ങൾ പകർന്ന് യക്ഷിക്കഥയെ പൂർ...