Posts

കൊന്നപ്പൂ

Image
വിഷുത്തലേന്ന് ലേശം കൊന്നപ്പൂ കിട്ട്വോന്ന് നോക്കീട്ട് വരാമെന്ന് സാവിത്രിയോട് പറഞ്ഞ് രാഘവേട്ടൻ ഇറങ്ങി. ഇത്ര ഗതികേടുണ്ടാവാറില്ല. മുറ്റത്തെ കൊന്നമരം നിറയെ പൂവണിയാറുണ്ട് വിഷുവിന്. ഇത്തവണ നേരത്തെ പൂവെല്ലാം കൊഴിഞ്ഞു പോയി. വിഷുവായപ്പോൾ തുഞ്ചത്ത് ഒന്നു രണ്ടു കുലയുണ്ട്.  പൂവിൽപ്പന കണ്ടപ്പോൾ കാർ കുറച്ചു മുമ്പിലായി നിർത്തി തിരിച്ചു നടന്നു . കാർ കണ്ടാൽ വില കൂട്ടിയാലോ! അതെല്ലാം പഴയ കഥയാണെന്ന് രാഘവേട്ടന് ഇപ്പോഴും ബോദ്ധ്യായിട്ടില്ല. വില കേട്ട് ഞെട്ടിപ്പോയി അദ്ദേഹം. ഒരു കുലക്ക് നൂറു രൂപ. " ശിവനേ" എന്നു വിളിച്ചു പോയി രാഘവേട്ടൻ. "പൂകിട്ടാനില്ല സാറേ" എന്ന് വിൽപ്പനക്കാരൻ്റെ ന്യായീകരണം. കുറച്ചു മാറി മറ്റൊരു കൂട്ടരുണ്ട്. അതൊന്നു നോക്കാമെന്ന് കരുതി പൊരിവെയിലിൽ കുറച്ചു നടന്നു.  മുപ്പതു രൂപയേ വിലയുള്ളൂ,   പക്ഷെ മുഴുവൻ വാടിയ പൂക്കൾ. തലേന്ന് ഇറുത്തു വച്ചവയായിരിക്കും. വാടിയ പൂ കണി കാണാൻ വയ്യ.  ടൗണിലെത്തിയപ്പോൾ കണ്ട കാഴ്ച! കടയായ കടയൊക്കെ കുരുത്തോല കെട്ടിയ പോലെ കൊന്നപ്പൂ തോരണം തൂക്കിയിരിക്കുന്നു. കെട്ടു കണക്കിന് അകത്തുമുണ്ട് . ഇത്രേം പൂക്കളിവിടെ ഉണ്ടായിട്ടാണോ ഇത്രയും അലഞ്ഞതെന്ന് അ...

ആൽഫ

ആൽഫ ടി.ഡി. രാമകൃഷ്ണൻ ഭ്രമയുഗം കണ്ടപ്പോൾ സിദ്ധാർത്ഥ് ഭരതൻ്റെ പാചകക്കാരൻ എന്താണുണ്ടാക്കുന്നത് എന്ന് ചിന്തിച്ചിരുന്നു. വലിയ കഷ്ണങ്ങളായി എതോ മാംസവും കൂട്ടിവച്ചിരിക്കുന്ന വേരുകളും മറ്റെന്തൊക്കെയോ ചേർത്തുണ്ടാക്കുന്ന,  കറിയാണോ സൂപ്പാണോ എന്നറിയാത്ത സാധനവും വലിയ കിഴങ്ങ് കഷ്ണങ്ങളും എല്ലാം മറ്റു രണ്ടു പേർ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു. ആൽഫ വായിച്ച് കഴിഞ്ഞിട്ട് ഏതാണ്ടതേ മാനസികാവസ്ഥ. എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. പതിമൂന്ന് കഥാപാത്രങ്ങളെയും വിവരിക്കുന്നുണ്ട്. പക്ഷെ കഥ വികസിക്കുമ്പോൾ ആരാ എന്താ എന്നൊന്നും പിടികിട്ടാത്ത പോലെ. അതൊട്ടു പ്രസക്തവുമല്ല എന്നതാണ് സത്യം.  ഉപലേന്ദു ചാറ്റർജിയുടെ ശരിയായ ലക്ഷ്യം പോലും അവ്യക്തം. മറ്റു ശാസ്ത്ര ശാഖകളിലേത് പോലെ നരവംശശാസ്ത്ര ഗവേഷണങ്ങളും സ്വയം പരീക്ഷിച്ചറിയണം എന്ന മോഹം? സ്വയം പരീക്ഷണമൃഗമായി ചരിത്രത്തിൻ്റെ താളുകളിൽ കയറിപ്പറ്റാനുള്ള ശ്രമം? പ്രധാനമന്ത്രി ഏൽപ്പിച്ച ചുമതലയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വഴി?  വ്യക്തമായത് താഴെ പറയുന്ന മൂന്നു കാര്യങ്ങൾ മാത്രം.  പരിപൂർണ്ണ സ്വാതന്ത്യം ഒരു മിഥ്യയാണ്.  സംസ്കൃത സമൂഹത്തിൽ മാത്രമേ പെണ്ണിന് അൽപമെങ്കിലും...