ഒരു തിരുവാതിര രാവിൽ...
പ്രകൃതിയൊരുക്കുന്ന വേദികളാണ് എന്നും ആഘോഷങ്ങളുടെ ജീവനും, ഗൃഹാതുരത്വത്തിന് പ്രധാന കാരണവും എന്ന് തോന്നിയിട്ടുണ്ട്. കൂവയും പുഴുക്കും ചോഴിയും ഒക്കെയുണ്ടെങ്കിലും കുളിരും കാറ്റും നിലാവുമായി പ്രകൃതി വേദിയൊരുക്കിയാലേ തിരുവാതിരക്ക് മിഴിവുള്ളൂ. ഇത്തവണ ഒന്നും അത്രക്കണ്ടട് വെടിപ്പായില്ലാന്ന് തോന്നി.
വെറുതെ പുറത്തെ രാത്രിയിലേക്ക് നോക്കിയിരിക്കുമ്പോൾ പരിഭവം തീർക്കാനെന്ന പോലെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ഇരുട്ടിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടവുമായി പറക്കുന്ന മിന്നാമിനുങ്ങുകൾ. എത്രയോ കാലമായി ഒരു മിന്നാമിനുങ്ങിനെ കണ്ടിട്ട് ! കുറേ നേരം കൺമുൻപിൽ ഇത്തിരി വെളിച്ചവുമായി അതങ്ങനെ പറന്ന് നടന്നു. ഒടുവിൽ അടുത്ത കസേരയിൽ തളർന്ന് വന്നിരുന്നു. അതിനെയും കൊവിഡ് ബാധിച്ചിരുന്നോ ആവോ! ഉള്ളിലൂറുന്ന ഒരു ചെറു ചിരിയിൽ പരിഭവം അലിഞ്ഞില്ലാതാവുന്നതറിയുന്നു.
പ്രീത രാജ്
Comments
Post a Comment