Posts

Showing posts from July, 2020

നനുത്ത പ്രണയം

Image
മൃദുവായി തഴുകി.... മുടിയിഴകളെ തെല്ലൊന്നുലക്കുന്ന ..... ചെറു കുളുർ കാറ്റിന്റെ നിശ്വാസം പോലെ ... സാന്ത്വനമായ പ്രണയം .... ചെറു ചാറ്റൽ മഴയുടെ .. അതിലോല നൂലുകളാൽ ... മെല്ലെ പടരുന്ന നനവു പോലെ .. മെല്ലെ മെല്ലെ പടരുന്ന പ്രണയം.. മുല്ല പൂക്കും നേരം.... പരക്കുന്ന സുഗന്ധം പോലെ .... ഹൃദയം നിറയുന്ന അനുഭൂതി പോലെ ... തുളുമ്പുന്ന ആനന്ദമായി പ്രണയം.... നുരകളാൽ പാദങ്ങളിൽ ഇക്കിളിയിട്ട് ... കാലിന്നടിയിലെ ഇത്തിരി മണ്ണ് കവർന്നെടുത്തോടുന്ന തിരകളെപ്പോലെ... ചെറുതായി നിലതെറ്റിക്കുന്ന പ്രണയം. സാന്ത്വനമായി ... മെല്ലെ പടർന്ന് .... നിറഞ്ഞു തുളുമ്പി... നിലതെറ്റിക്കുന്ന .... നനുത്ത പ്രണയം. പ്രീത രാജ്

പ്രതീക്ഷ

Image
കോരിച്ചൊരിയുന്ന മഴയുള്ള കർക്കിടക ദിനങ്ങളിലൊന്നിൽ... കോവിഡാം വിഷവിത്തും ഒടുങ്ങുമായിരിക്കുമല്ലേ? മഴയുടെ സംഗീതവും... രാമായണ ശീലുകളും.. അതിജീവന മന്ത്രമായി.. കരുത്തേകുമായിരിക്കുമല്ലേ? ഇളവെയിലും നിലാവും പൂക്കളും പൂത്തുമ്പികളുമായി ..... പൊന്നിൻ ചിങ്ങനാളുകൾ... വർണമണിയിക്കുമായിരിക്കുമല്ലേ? നഷ്ട സൗഭാഗ്യങ്ങൾ  തിരിച്ചു കിട്ടുമായിരിക്കുമല്ലേ? പ്രീത രാജ്

രാമായണം - ഒരു ആസ്വാദനം

Image
രാമായണം- ഒരു  ആസ്വാദനം ശ്രീരാമന്റെയും സീതയുടെയും, ശ്രീരാമന്റെയും കൗസല്യാദേവിയുടെയും ഹൃദയബന്ധങ്ങളുടെ ഒരു ആസ്വാദനം ആണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. ഭക്തിപ്രധാനമായി, ദേവനിർമിതമായ ഒരു തിരക്കഥയായാണ് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയിട്ടുള്ളത്. എങ്കിലും, മനുഷ്യവ്യഥകളുടെ, ധർമ്മസങ്കടങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ശക്തമായ മനുഷ്യ ബന്ധങ്ങളുടെ, അർപണത്തിന്റെ എല്ലാം കൂടി ഗാഥയാണ് രാമായണം എന്ന് കാണാം. അത്യന്തം ഹൃദയസ്പർശിയായ, കണ്ണുകളെ ഈറനണിയിക്കുന്ന ധാരാളം കഥാസന്ദർഭങ്ങൾ രാമായണത്തിൽ ഉണ്ട്.  രാമന്റെയും സീതയുടെയും സൗമ്യ സുന്ദരമായ പ്രണയത്തിന്റെ മൃദുചലനങ്ങൾ രാമായണത്തിലുടനീളം കാണാം. സ്വയംവരം മുതൽ പട്ടാഭിഷേകം വരെ! " വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ " സ്വയംവരത്തിന് വരണമാല്യം ചാർത്തുന്നതിനു മുമ്പായി  സുന്ദരനായ വരനെ കണ്ണുകൾ കൊണ്ട് നീലോല്പലമാല ചാർത്തി, മൈഥിലി. വനവാസത്തിന് പുറപ്പെടുന്നതിന് മുമ്പായി കൈകേയി നൽകുന്ന വൽക്കലം എങ്ങനെ ഉടുക്കും എന്നറിയാതെ ഭർത്താവിനെ ലജ്ജയോടെ ഗൂഢം നോക്കുന്നു സീത.  "വല്ക്കലം കൈയിൽ പിടിച്ചുകൊണ്ടാകുല...

പൈതൃകം

Image
ഇതിഹാസങ്ങളിൽ കുട്ടിക്കാലം മുതൽ എന്നെ ആകർഷിച്ചത് മഹഭാരതമായിരുന്നു. മാലി ഭാരതം വായിച്ചു തുടങ്ങിയ ഇഷ്ടം.  കുറച്ച് വലുതായപ്പോൾ കാലാതിവർത്തിയായ പ്രമേയമാണ്  എന്നെ  ആകർഷിച്ചത്. കഥകളും ഉപകഥകളുമൊക്കെയായി മഹാഭാരതത്തിൽ ഇല്ലാത്തതൊന്നും ഇല്ലെന്നു തന്നെ പറയാം.  പിന്നെ എം.ടി.വാസുദേവൻ നായർ എന്ന ധിഷണാശാലി മഹാഭാരത്തിൽ നിന്ന് പെറുക്കി എടുത്ത്, വരികൾക്കിടയിൽ വായിച്ചാൽ ഒരു പാട് അർത്ഥതലങ്ങളും അത്ഭുതങ്ങളും ഉണ്ട് ആ ബൃഹദ് ഗ്രന്ഥത്തിൽ എന്നു കാണിച്ചു തന്ന രണ്ടാമൂഴം, വൈശാലി തുടങ്ങിയ വിസ്മയ സൃഷ്ടികൾ. വി.എസ് ഖണ്ടേക്കറുടെ യയാതി. മറാഠിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് ആ പ്രശസ്ത നോവൽ. മഹാഭാരത്തിൽ നിന്ന് അടർത്തി എടുത്ത സൃഷ്ടികൾ  ഒരുപാടുണ്ട്. കുറച്ചു വലുതായപ്പോൾ അൽപം സ്ത്രീപക്ഷ ചിന്തകളൊക്കെ ആയപ്പോൾ മഹാഭാരതത്തിലെ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് എന്നെ ആകർഷിച്ചത്. പാഞ്ചാലിയും കുന്തിയും ഗാന്ധാരിയും. "എന്റെ അമ്മയെ നിങ്ങൾക്കറിയില്ല" എന്ന് എം.ടി. ഭീമനെ കൊണ്ട് പറയിക്കുന്നുണ്ട് രണ്ടാമൂഴത്തിൽ. പി.കെ.ബാലകൃഷ്ണന്റെ ദ്രൗപദി എന്ന ദ്രുപദ രാജകുമാരിയുടെ വീക്ഷണത്തിലൂടെയുള്ള "ഇനി ഞാൻ...