പ്രതീക്ഷ

കോരിച്ചൊരിയുന്ന മഴയുള്ള
കർക്കിടക ദിനങ്ങളിലൊന്നിൽ...
കോവിഡാം വിഷവിത്തും
ഒടുങ്ങുമായിരിക്കുമല്ലേ?

മഴയുടെ സംഗീതവും...
രാമായണ ശീലുകളും..
അതിജീവന മന്ത്രമായി.. കരുത്തേകുമായിരിക്കുമല്ലേ?

ഇളവെയിലും നിലാവും
പൂക്കളും പൂത്തുമ്പികളുമായി .....
പൊന്നിൻ ചിങ്ങനാളുകൾ...
വർണമണിയിക്കുമായിരിക്കുമല്ലേ?

നഷ്ട സൗഭാഗ്യങ്ങൾ 
തിരിച്ചു കിട്ടുമായിരിക്കുമല്ലേ?

പ്രീത രാജ്


Comments