നനുത്ത പ്രണയം


മൃദുവായി തഴുകി....
മുടിയിഴകളെ തെല്ലൊന്നുലക്കുന്ന .....
ചെറു കുളുർ കാറ്റിന്റെ നിശ്വാസം പോലെ ...
സാന്ത്വനമായ പ്രണയം ....

ചെറു ചാറ്റൽ മഴയുടെ ..
അതിലോല നൂലുകളാൽ ...
മെല്ലെ പടരുന്ന നനവു പോലെ ..
മെല്ലെ മെല്ലെ പടരുന്ന പ്രണയം..

മുല്ല പൂക്കും നേരം....
പരക്കുന്ന സുഗന്ധം പോലെ ....
ഹൃദയം നിറയുന്ന അനുഭൂതി പോലെ ...
തുളുമ്പുന്ന ആനന്ദമായി പ്രണയം....

നുരകളാൽ പാദങ്ങളിൽ ഇക്കിളിയിട്ട് ...
കാലിന്നടിയിലെ ഇത്തിരി മണ്ണ് കവർന്നെടുത്തോടുന്ന തിരകളെപ്പോലെ...
ചെറുതായി നിലതെറ്റിക്കുന്ന പ്രണയം.

സാന്ത്വനമായി ...
മെല്ലെ പടർന്ന് ....
നിറഞ്ഞു തുളുമ്പി...
നിലതെറ്റിക്കുന്ന ....
നനുത്ത പ്രണയം.

പ്രീത രാജ്










Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര