തള്ള വൈബും യുവത്വവും

എന്താണ് തന്ത വൈബ് ,തള്ള വൈബ് എന്നത് മനസ്സിൽ തറഞ്ഞത് Adolescence എന്ന Netflix miniseries കണ്ടപ്പോഴാണ്. അത് കാലഹരണപ്പെട്ട ഉപദേശങ്ങളോ വിമർശനങ്ങളോ അല്ല, ചെറുപ്പത്തിൻ്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള അജ്ഞതയാണ്. 

നിങ്ങൾക്ക് ' incel ' എന്ന വാക്കിൻ്റെ അർത്ഥമറിയുമോ? ഓരോ ഇമോജിയുടെയും അവയുടെ വർണഭേദങ്ങളുടെയും അർത്ഥമറിയുമോ? അതിസങ്കീർണ്ണമായ സൈബർ വെബ്ബിലെ പ്രൊപഗാൻഡ സാധ്യതകളിയുമോ?  ഇന്നത്തെ ചെറുപ്പത്തിൻ്റ അതിസങ്കീർണ്ണമായ ലോകത്തിൽ നിന്ന് സംസാരിക്കുന്നത് പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സദസ്സിൽ ഒരു സാധാരണക്കാരൻ പ്രസംഗിക്കുന്നത് പോലെയിരിക്കും.

എന്താണ് incel എന്ന് തിരഞ്ഞപ്പോൾ കിട്ടിയ റിസൽറ്റ് ആണ് താഴെ;
 Incels are “heterosexual men who blame women and society for their lack of romantic success.” 
അവരുടെ ലോകം ഇരുണ്ടതാണ്. ആത്മവിശ്വാസമില്ലാതെ, സ്ത്രീകളോടും സമൂഹത്തിനോടു തന്നെയും വെറുപ്പും വിദ്വേഷവും കൊണ്ടു നടക്കുന്നവർ. അവർക്ക് വെറുപ്പ് പടർത്താൻ ഫോറങ്ങളുണ്ട്, സോഷ്യൽ മീഡിയ സംവിധാനങ്ങളുണ്ട്. 

Bullying ഒരു പക്ഷെ എക്കാലവും ഉണ്ടായിരുന്നിരിക്കാം.  പക്ഷെ അന്നൊക്കെ അത്തരം സന്ദർഭങ്ങളിൽ നിന്ന് മാറിനിൽക്കാൻ താരതമ്യേന എളുപ്പമായിരുന്നു. ലോകം സൈബർ വലയിൽ കുടുങ്ങിയ ഇക്കാലം എവിടേക്ക് നടന്നകലാൻ? എവിടെ പോയൊളിക്കാൻ?

Adolescence സീരീസിൽ മോട്ടീവ് അന്വേഷിച്ചു നടക്കുന്ന ഡിറ്റക്ടീവിന്
മകൻ്റെ സഹായം വേണ്ടി വന്നു,
ഇൻസ്റ്റഗ്രാം കമൻ്റ്സിലെ ഇമോജികളുടെയും വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ. അതും സഹപാഠികളുടെ മുമ്പിൽ തൻ്റെ പിതാവിൻ്റെ അജ്ഞത അവനെ അപഹാസ്യനാക്കിയപ്പോൾ. 

എവിടെയാണ് തങ്ങൾക്ക് പിഴച്ചതെന്ന് ജേമിയുടെ മാതാപിതാക്കൾ സ്വയം ചോദിക്കുമ്പോൾ, ജേമിയുമായുള്ള സെഷനിൽ സൈക്കോളജിസ്റ്റ് പതറുമ്പോൾ , മോട്ടീവ് ഇൻസ്റ്റഗ്രാം പ്രിൻ്റൗട്ടുകളിൽ തന്നെ ഉണ്ടായിട്ടും അന്വേഷകർ തിരഞ്ഞു നടക്കുമ്പോൾ നമുക്കും സ്വയം ചോദിക്കാതെ, പതറാതെ, തിരയാതെ വയ്യ. 

ചെറുപ്പക്കാർ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും ലഹരിയുടെ സ്വാധീനത്തിലല്ല. മുതിർന്നവർ ചിന്തിക്കുക പോലും ചെയ്യാത്തത്ര സങ്കീർണ്ണമാണ് യുവതയുടെ ലോകം. ആ ലോകത്ത് ജീവിച്ചു പോകാൻ പുതിയ life skills വേണ്ടി വരും. അത് കണ്ടെത്തി കുഞ്ഞുങ്ങളെ പരിശീലിപ്പിക്കേണ്ടിവരും. അതും മതിയാകുമോ? ലോകം മിന്നൽ വേഗത്തിലല്ലേ കുതിക്കുന്നത്. 

#adolescencenetflix 
#youth
#ibullying

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര