ദക്ഷിണായനം - ന്യൂസിലാൻഡ്, വടക്കൻ ദ്വീപ്, ഹോബിറ്റോൺ
ദക്ഷിണായനം - സൂസിലാൻഡ്, വടക്കൻ ദ്വീപ്, ഹേ ാബിറ്റോൺ വടക്കൻ ദ്വീപിൻ്റെ ഉത്തര-മദ്ധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇടുങ്ങിയ കരഭാഗം അഥവാ കരയിടുക്ക്( Isthmus) ആണ് ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക് ലാൻഡ് (Auckland City). ഇരുവശത്തും വലിയ ജലാശയങ്ങളുള്ള രണ്ടു കര വിഭാഗങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ഇടുങ്ങിയ കര ഭാഗമാണ് Isthmus. കിഴക്ക് ഹൗറാകി (Hauraki Gulf) ഉൾക്കടലിലെ Waitemata ഹാർബറിനും തെക്കു പടിഞ്ഞാറ് Manukau ഹാർബറിനും ഇടയിലാണ് ഓക്ക് ലാൻഡ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരവും ചുറ്റുമുള്ള ദ്വീപുകളും വന നിബിഡമായ ഉൾഭാഗങ്ങളും ചേർന്ന ഓക്ക് ലാൻഡ് പ്രദേശത്തിൻ്റെ ( Auckland Region) ഭാഗമായ ഓക്ക് ലാൻഡ് നഗരം, നിർവ്വീര്യമായ അനേകം അഗ്നിപർവ്വതങ്ങൾ ഉള്ള പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെ ആഗമനത്തിന് മുമ്പ് തന്നെ ഫലഭൂയിഷ്ഠമായ ഓക്ക്ലാൻഡ് കരയിടുക്ക്, പസഫിക് ദ്വീപുകളിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിപ്പാർത്ത മാവോറികൾ എന്ന ആദിവാസി സമൂഹങ്ങളുടെ പ്രധാന ആവാസ കേന്ദ്രമായിരുന്നു. 1840 ൽ ഗവർണറായിരുന്ന Willam Hobson ആണ് ഓക്ക് ലാൻഡ് നഗരം സ്ഥാപിച്ച് കെ...